പാലാ കെ.എം.മാണി സ്മാരക ഗവ: ജനറൽ ആശുപത്രിയിലെ ഡയാലിസിസ് വിഭാഗം കുറഞ്ഞ സമയം കൊണ്ട് 3000 സൗജന്യ ഡയാലിസിസുകൾ നടത്തി. നിർധനരായ രോഗികളുടെ ആവശ്യപ്രകാരം മൂന്നാം ഷിഫ്ട് കൂടി ആരംഭിക്കുവാൻ തീരുമാനിച്ചു. ഇതിലേക്കായി മൂന്ന് ടെക്നീഷൻമാരെ കൂടി പുതിയതായി നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് ആവശ്യമായ രോഗികൾക്ക് പുതിയ രജിസ്ട്രേഷൻ ആരംഭിച്ചു.
ആശുപത്രിയിൽ നടന്ന ചടങ്ങിൽ 3000 ഡയാലിസിസുകൾ വിജയകരമായി നടത്തുന്നതിന് പ്രവർത്തിച്ച ഡോക്ടർമാരെയും ജീവനക്കാരെയും ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. പുതിയതായി ആരംഭിച്ച വൃക്കരോഗ ചികിത്സാ വിഭാഗത്തിലും നിരവധി രോഗികളാണ് എത്തികൊണ്ടിരിക്കുന്നത്.
നഗരസഭാദ്ധ്യക്ഷ അനുമോദന യോഗവും മൂന്നാം ഷിഫ്ടിൻ്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാജു തുരുത്തൻ, സൂപ്രണ്ട് ഡോ.എൽ.ആർ.പ്രശാന്ത്, ഡോ. ഷാനു ,ഡോ.നയനാ വിജയ്, ഡോ.എം.അരുൺ, ഡോ. രേഷ്മ, സി.അനി, ലേ സെ ക്രട്ടറി ശ്രീകുമാർ ,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജയ്സൺമാന്തോട്ടം, പീറ്റർ പന്തലാനി, കെ.എസ്.രമേശ് ബാബു, ബിനീഷ് ചൂണ്ടച്ചേരി എന്നിവരും പങ്കെടുത്തു.
ജനറൽ ആശുപത്രിയിൽ വിവിധ വികസന പദ്ധതികൾക്കായി ഇരുപത് ലക്ഷം രൂപയുടെ പദ്ധതികൾക്ക് അനുമതി ലഭിച്ചതായും ഇതിനോടകം ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുള്ളതായും നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും ചെയർപേഴ്സൺ ജോസിൻ ബിനോ അറിയിച്ചു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments