Latest News
Loading...

പാലാ രൂപത ബൈബിൾ കൺവെൻഷൻ . വാഹനങ്ങളുടെ പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍




പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍വച്ച് നടക്കുന്ന 41-ാമത് ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ വാഹന പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ക്ക് വിപുലമായ സൗകര്യം ഏര്‍പ്പെടുത്തി.  പാലാ ഡിവൈഎസ്പി എ.ജെ. തോമസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. തോംസണ്‍, എസ്.ഐ. ബിനു വി.എല്‍, പാലാ ട്രാഫിക് പോലീസ് ഓഫീസര്‍ എം.സി. രാജു, ഫാ. തോമസ് കിഴക്കേല്‍ (കോര്‍ഡിനേറ്റര്‍), ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ഫാ. കുര്യന്‍ പോളക്കാട്ട്, ഫാ. മാത്യു എണ്ണയ്ക്കാപ്പള്ളില്‍, ഫാ. മാത്യു കുമ്പിളുങ്കല്‍, ഫാ. ജോസഫ് വാഴയ്ക്കപ്പാറ, ഫാ. ജെയിംസ് ചൊവ്വേലിക്കുടിയില്‍, ജോര്‍ജ് പാലക്കാട്ടുകുന്നേല്‍, തോമസ് പാറയില്‍, മാത്തുക്കുട്ടി താന്നിയ്ക്കല്‍, സണ്ണി വാഴ യില്‍, ലാലു പാലമറ്റം എന്നിവരുടെ നേതൃത്വത്തില്‍ 100 ഓളം വോളണ്ടിയേഴ്‌സ് ട്രാഫിക് ക്രമീകരണത്തിന നേതൃത്വം നല്‍കും.

പാലായില്‍നിന്നും വരുന്ന വാഹനങ്ങള്‍

1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളേജിന്റെ മുന്‍വശത്ത് ആളുകളെ ഇറക്കിയശേഷം മരിയന്‍ ആശുപത്രി ജംങ്ഷനില്‍നിന്നു തിരിഞ്ഞ് ബൈപാസ് റോഡില്‍ക്കൂടി പാലാ കത്തീഡല്‍ കുരിശുംതൊട്ടി മൈതാനിയിലും ളാലം പഴയപള്ളി മൈതാനിയിലും സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാവുന്നതാണ്.

2. എല്ലാ ചെറിയ വാഹനങ്ങളും അല്‍ഫോന്‍സാ കോളേജ് ഗ്രൗണ്ട്, പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഗ്രൗണ്ട്, സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സ് ഗ്രൗണ്ട്, ക്രിസ്തുരാജ് ഹോസ്റ്റലിന്റെ മുന്‍വശം, പിന്‍വശം, സെന്റ് തോമസ് കോളജിന്റെ മുന്‍പിലുള്ള ഹെലിപ്പാഡിലും പാര്‍ക്ക് ചെയ്യുക.






3. കണ്‍വെന്‍ഷന്റെ മെയിന്‍ ഗേറ്റ് വഴി വരുന്ന വാഹനങ്ങള്‍ സെന്റ് തോമസ് കോളേജിന്റെ മെയിന്‍ ബില്‍ഡിംഗിന്റെ മുന്‍വശത്തും പിന്‍വശത്തുമായി പാര്‍ക്കുചെയ്യണം.

ഏറ്റുമാനൂര്‍ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍

1. എല്ലാ വലിയ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മുന്‍വശത്ത് ആളെ ഇറക്കി യതിനുശേഷം പാലാ കത്തീഡ്രല്‍ കുരിശും തൊട്ടി മൈതാനിയിലും ളാലം പഴയപള്ളി

മൈതാനിയിലും സെന്റ് തോമസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും പാര്‍ക്ക് ചെയ്യാവുന്നതാണ്.

ടൂവീലര്‍ പാര്‍ക്കിങ്ങ്

1. എല്ലാ ടൂവീലര്‍ വാഹനങ്ങളും സെന്റ് തോമസ് കോളജിന്റെ മെയിന്‍ ഗെയിറ്റിനു ള്ളിലും, ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന സമീപവും അല്‍ഫോന്‍സാ ഹോസ്റ്റല്‍, എസ്.എച്ച് ഹോസ്റ്റല്‍ എന്നിവടങ്ങളിലും പാര്‍ക്കുചെയ്യാവുന്നതാണ്.


1. മെയിന്‍ റോഡ് സൈഡില്‍ നിയമവിരുദ്ധമായ ഒരുതരത്തിലുള്ള വാഹന പാര്‍ക്കിംഗു കളും അനുവദനീയമല്ല.
ഡിസംബര്‍ 19 മുതല്‍ 23 വരെയുള്ള കണ്‍വെന്‍ഷന്‍ ദിനങ്ങളില്‍ കണ്‍വെന്‍ഷനു വരുന്ന വാഹനങ്ങള്‍ രാത്രി 8.45 മുതല്‍ 10 മണി വരെ കോട്ടയം ഭാഗത്തേയ്ക്കു കൊട്ടാ രമറ്റം ആര്‍.വി. ജംങ്ഷനില്‍നിന്നു തിരിഞ്ഞ് പാലാ ബൈപാസ് വഴി പുലിയന്നൂരി

ലെത്തി പോകേണ്ടതാണ്. 3. കണ്‍വെന്‍ഷന്‍ കഴിഞ്ഞ് തിരിച്ച് കുറവിലങ്ങാട്, ഉഴവൂര്‍, രാമപുരം, തൊടുപഴ, ഈരാ റ്റുപേട്ട ഭാഗങ്ങിലേക്കു പോകേണ്ട എല്ലാ സ്വകാര്യവാഹനങ്ങളും വലിയ വാഹനങ്ങളും കൊട്ടാരമറ്റം ആര്‍.വി. ജംങ്ഷനില്‍ എത്തി തിരിഞ്ഞ് പാലാ ബൈപാസ് വഴി പോകേണ്ടതാണ്.

.

4. എല്ലാ വലിയ വാഹനങ്ങളിലും അതത് ഇടവകയുടെ പേര് എല്ലാവരും കാണത്തക്ക രീതിയില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

5. രോഗികള്‍, മറ്റ് എമര്‍ജന്‍സി വാഹനങ്ങള്‍ സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയ ത്തിന്റെ മുന്‍വശത്ത് പാര്‍ക്കുചെയ്യുക.

6. ബഹു. വൈദികരുടെയും സിസ്റ്റേഴ്സിന്റെയും വോളണ്ടിയേഴ്സിന്റെയും വാഹനങ്ങള്‍ അരുണാപുരം പള്ളി ഓഡിറ്റോറിയത്തിന്റെ മുന്‍വശത്തും കുമ്പാസാരിപ്പിക്കാന്‍ വരുന്ന വൈദികരുടെ വാഹനങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ കോമ്പൗണ്ടിലും പാര്‍ക്കു ചെയ്യാവുന്നതാണ്.

7. കണ്‍വെന്‍ഷന്‍ ഗ്രൗണ്ടിന്റെ സമീപമുള്ള ട്രാഫിക് ഓഫീസില്‍നിന്നും ആവശ്യമായ സഹായങ്ങള്‍ ലഭിക്കുന്നതാണ്.

പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം  ചൊവ്വാഴ്ച പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിക്കും. പാലാ കത്തീഡ്രല്‍ പള്ളി വികാരി  റവ. ഫാ. ജോസ് കാക്കല്ലില്‍ ബൈബിള്‍ പ്രതിഷ്ഠ  നിര്‍വ്വഹിക്കും. റവ. ഫാ. സെബാസ്റ്റ്യന്‍ വേത്താനത്ത് സ്വാഗതമാശംസിക്കും. 
മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ (മുന്‍ രൂപതാധ്യക്ഷന്‍) റവ. ഫാ. ഡൊമിനിക് വാളമ്മനാല്‍ (ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര) പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍,  മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്,  മോണ്‍. ജോസഫ് മലേപറമ്പില്‍,  മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍,  റവ. ഫാ. ജയിംസ് മംഗലത്ത് (പ്രിന്‍സിപ്പല്‍ സെന്റ് തോമസ് കോളേജ്),  റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ (ജനറല്‍ കണ്‍വീനര്‍, ബൈബിള്‍ കണ്‍വന്‍ഷന്‍) തുടങ്ങിയവര്‍ സംബന്ധിക്കും. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments