Latest News
Loading...

41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കങ്ങള്‍ പൂര്‍ണം.41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 19 ചൊവ്വ മുതല്‍ 23 ശനി വരെ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തും. ഈശോയുടെ തിരുപ്പിറവിയ്ക്ക് ഒരുക്കമായി നടത്തുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയാഘോഷമാണ്. ഹൃദയവിശുദ്ധീകരണത്തിനും കുടുംബ നവീകര ണത്തിനും ദൈവ - മനുഷ്യബന്ധങ്ങളുടെ പുനര്‍ നിര്‍മ്മിതിക്കും ആഹ്വാനം നല്‍കി ക്കൊണ്ട് പാലാ രൂപത ബൈബിള്‍ കണ്‍വെന്‍ഷന്‍ സമാഗതമാകുകയാണ്. ദൈവജനം ഒരു മിച്ചിരുന്നു ദൈവവചനം ശ്രവിച്ച്, പരിശുദ്ധാത്മാവിനാല്‍ പൂരിതരായി, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നീ കൂദാശകളുടെ ഫലപ്രദമായ സ്വീകരണത്തിലൂടെ ജീവിത നവീകരണത്തി ലേക്കു കടന്നുവരുന്ന അവസരമാണ് അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന രൂപതാ ബൈബിള്‍ കണ്‍വെന്‍ഷന്‍.

കേരളസഭാനവീകരണത്തിന്റെ ഈ നാളുകളില്‍ ദിവ്യകാരുണ്യ വര്‍ഷത്തിലൂടെ നമ്മള്‍ കടന്നുപോകുമ്പോള്‍ പരിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്ക് വ്യക്തികളെയും കുടുംബ ങ്ങളെയും നയിക്കാന്‍ സഹായകരമാകുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. 23-ാം തീയതി ശനിയാഴ്ച ദിവ്യകാരുണ്യദിനമായും യുവജന വര്‍ഷത്തിന്റെ ആരംഭം കുറിക്കുന്ന അവസരമായും ആഘോഷിക്കപ്പെടും.

അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡൊമിനിക് വാളമ്മനാല്‍ 5 ദിവ സത്തെ കണ്‍വന്‍ഷന്‍ നയിക്കും. പാലാ രൂപതയിലെ വിശ്വാസസമൂഹം പങ്കെടുക്കുന്നതിനായി ഈ വര്‍ഷം സായാഹ്ന കണ്‍വെന്‍ഷനായിട്ടാണ് നടത്തുന്നത്. ഉച്ചകഴിഞ്ഞ് 3.30-ന ജപമാലയും 4.00-ന വി. കുര്‍ബാനയോടെയും ആരംഭിച്ച് രാത്രി 9.00-ന ദിവ്യകാരുണ്യ ആരാധനയോടെ അവസാനിക്കുന്ന രീതിയിലാണ് കണ്‍വെന്‍ഷന്‍ ക്രമീകരിച്ചിരിക്കുന്നത്. ഡിസം ബര്‍ 19 ചൊവ്വാഴ്ച വൈകുന്നേരം 5-ന പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ്, വികാരി ജനറാള്‍മാര്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും. 20-ാം തീയതി മുതലുള്ള കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വൈകുന്നേരം കുമ്പസാര ത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്‍വെന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മി റ്റികളുടെ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.

പബ്ലിസിറ്റി, സ്വീകരണം, ഫിനാന്‍സ്, വിജിലന്‍സ്, പന്തല്‍, അക്കമഡേഷന്‍, ആരാധന ക്രമം, ഫുഡ്, ട്രാഫിക്, വോളണ്ടിയര്‍, സ്റ്റേജ്, ലൈറ്റ് & സൗണ്ട്, കുടിവെള്ളം, മദ്ധ്യസ്ഥപ്രാര്‍ത്ഥന, കുമ്പസാരം തുടങ്ങിയ കമ്മിറ്റികള്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിന നേതൃത്വം നല്‍കും.  


പാലാ ബിഷപ്‌സ് ഹൗസില്‍വച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വെന്‍ഷന്‍ ക്രമീകരണങ്ങളെക്കുറിച്ച് വിശദീകരിച്ചു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ജോസഫ് തടത്തില്‍, വികാരി ജനറാളന്മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ജ നറല്‍ കോ-ഓര്‍ഡിനേറ്റര്‍), മോണ്‍. ജോസഫ് മലേപ്പറമ്പില്‍, മോണ്‍. ജോസഫ് കണിയോടിയ്ക്കല്‍, റവ. ഫാ. ജോസഫ് മുത്തനാട്ട്, റവ. ഫാ. ജോസഫ് കുറ്റിയാങ്കല്‍, രൂപത ഇവാഞ്ച ലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ (ജനറല്‍ കണ്‍വീനര്‍), റവ. ഫാ. കുര്യന്‍ മറ്റം (വോളന്റിയേഴ്‌സ്സ് ചെയര്‍മാന്‍), റവ. ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരി വുപുരയിടം, റവ. ഫാ. മാണി കൊഴുപ്പന്‍കുറ്റി, ജോര്‍ജുകുട്ടി ഞാവള്ളില്‍ (പബ്ലിസിറ്റി കണ്‍വീനേഴ്‌സ്), സണ്ണി പള്ളിവാതുക്കല്‍, പോള്‍സണ്‍ പൊരിയത്ത്, ജിമ്മിച്ചന്‍ ഇടക്കര, സോഫി വൈപ്പന തുടങ്ങിയവര്‍ പങ്കെടുത്തു.

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍: വിശാലമായ പന്തല്‍ സജ്ജമായി

പാലാ സെന്റ് തോമസ് ഗ്രൗണ്ടില്‍ നടക്കുന്ന 41-ാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്റെ പന്തല്‍ പണികള്‍ പൂര്‍ത്തിയായി. രൂപതയിലെ ദൈവജനം ഒരുമിച്ചിരുന്ന് തിരുവചനം ശ്രവിക്കുന്നതിനും ദൈവാരാധനയ്ക്കുമായി ഒരുലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള വിശാലമായ പന്ത ലില്‍ മുപ്പതിനായിരം പേര്‍ക്ക് ഇരുന്ന് വചനം കേള്‍ക്കാന്‍ സൗകര്യമുണ്ടായി രിക്കും.ആധുനിക നിലവാരത്തിലുള്ള ശബ്ദ്ദവെളിച്ച ക്രമീകരണങ്ങള്‍ പന്തലില്‍ ഒരുക്കിയിട്ടുണ്ട്. ദൈവവചന പ്രഘോഷണത്തിനായി ഒരുലക്ഷം വാട്ട്‌സിന്റെ സൗണ്ട് സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രൗണ്ടിന്റെ ഏതു ഭാഗത്തിരു ന്നാലും ശുശ്രൂഷകള്‍ നേരിട്ടു കാണുന്നതിനുള്ള ആധുനിക ദൃശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. വിവിധ ആത്മീയ ശുശ്രൂഷകള്‍ക്കായി അയ്യായിരം ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള സ്റ്റേജും പന്തലില്‍ പൂര്‍ത്തിയായി.

രോഗികള്‍ക്കായി മെഡിക്കല്‍ എയ്ഡ്, വീല്‍ചെയര്‍, ആംബുലന്‍സ് സൗക ര്യങ്ങള്‍ പന്തലില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേത്യ ത്വത്തിലുള്ള സ്റ്റാളുകള്‍ ഗ്രൗണ്ടിലും കുമ്പസാരത്തിനുള്ള ക്രമീകരണങ്ങള്‍ ഗ്രൗണ്ടിനോടു ചേര്‍ന്നുള്ള സെന്റ് തോമസ് ദൈവാലയ ഓഡിറ്റോറിയ ത്തിലും ക്രമീകരിച്ചിരിക്കുന്നു.

വിശാലമായ പന്തലിന്റെ നിര്‍മ്മാണത്തിന് മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, ഡേവിസ് ഇരിഞ്ഞാലക്കുട തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ

   
Post a Comment

0 Comments