Latest News
Loading...

LDF ഭരിക്കുന്ന രാമപുരം ഗ്രാമ പഞ്ചായത്തിൽ നവകേരള സദസിന് പണം അനുവദിച്ചില്ല



നവകേരളസദസിന് പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പണമനുവദിക്കാൻ കഴിയില്ലെന്ന് രാമപുരം ഗ്രാമപഞ്ചായത്ത്‌. ഇന്നു ചേർന്ന  പഞ്ചായത്ത് കമ്മിറ്റിയിൽ 17ൽ 10 അംഗങ്ങൾ എതിർത്തതിനെ തുടർന്നാണ് പഞ്ചായത്ത് കമ്മിറ്റിക്ക് നവകേരള സദസ്സിന് പണം അനുവദിക്കാനുള്ള തീരുമാനം എടുക്കാനാവാതെ വന്നത്. 




സർക്കാർ തന്നെ ട്രഷറി നിയന്ത്രണം 1 ലക്ഷം രൂപ ആയി പരിമിതപ്പെടുത്തിയതും, പെൻഷൻ കൂടിശികയും, KSFDC വിഷയത്തിൽ സർക്കാർ ഹൈക്കോടതിയിൽ കൊടുത്ത സത്യവാങ്മൂലോമക്കെ സർക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാണിക്കുന്നത്. ഈ പശ്ചാത്തലത്തിൽ നവ കേരള സദസ്സ് ധൂർത് ആണെന്നും അംഗങ്ങൾ ചൂണ്ടിക്കാണിച്ചു. 

ഇന്നലത്തെ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ച് ഫണ്ട് വിനിയോഗത്തിന്റെ പഞ്ചായത്ത് കമ്മിറ്റിയുടെ അധികാരത്തെയും അംഗങ്ങൾ പരാമർശിച്ചു.കെ കെ ശാന്താറാം, ജോഷി ജോസഫ്, മനോജ് ചീങ്കല്ലേൽ,ആൽബിൻ അലക്സ്, റോബി ഊടുപുഴയിൽ, ലിസമ്മാ മത്തച്ഛൻ, സൗമ്യ സേവിയർ, കവിതാ മനോജ്, സുശീലാ കുമാരി,രജി ജയൻ എന്നിവർ എതിർത്ത് സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments