Latest News
Loading...

നവകേരള സദസ്സ് ഒരുക്കങ്ങൾ ആരംഭിച്ചു.




പാലാ: മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനു മുന്നോടിയായുള്ള പ്രചാരണ പ്രവർത്തനങ്ങൾ പാലാ നിയോജക മണ്ഡലത്തിലുടനീളം ആരംഭിച്ചു.
ബൂത്തു തലത്തിലുള്ള വീട്ടുമുറ്റ സദസ്സുകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
നവകരള സദസ്സിലേക്കുള്ള മുഖ്യമന്ത്രിയുടെ ക്ഷണക്കത്ത് എല്ലാ വീടുകളിലും എത്തിക്കും' പ്രത്യേകം തയ്യാറാക്കിയ ബ്രോഷറുകളും ഇതോടൊപ്പം വീടുകളിൽ നൽകും.
പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ചു കൊണ്ട് നിയോജക മണ്ഡലം വികസന സെമിനാർ നടത്തും.




നവകരള സദസ്സിന് മുന്നോടിയായി പാലാ നഗരത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും വിപുലമായ വിളമ്പര ജാഥകളും സംഘടിപ്പിച്ചിട്ടുണ്ട്.
പബ്ളിക് റിലേഷൻ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സർക്കാർ നടപ്പാക്കിയ വികസന പദ്ധതികളുടെ അവതരണവും സംഘടിപ്പിച്ചിട്ടുണ്ട്.
സംഘാടക സമിതി ജനറൽ കൺവീനർ പാലാ ആർ.ഡി.ഒ പി.ജി.രാജേന്ദ്രബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രചാരണ സമിതി യോഗം പരിപാടികൾക്ക് അന്തിമരൂപം നൽകി.
പ്രചാരണ സമിതി ചെയർമാൻ സാവിയോ കാവുകാട്ട്,ഷാർളി മാത്യു, ബിജു പാലൂപടവൻ, ജയ്സൺമാന്തോട്ടം, കൺവീനർ ഡെപ്യൂട്ടി തഹസിൽദാർ ബി.മജ്ജിത്, ജി.അനൂപ് എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

നവകേരള സദസ്സ്
നഗരസഭയിൽ
വീട്ടുമുറ്റ സദസ്സിന് തുടക്കം.

പാലാ: ഡിസംബർ 12ന് മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും പങ്കെടുക്കുന്ന നവകേരളാ സദസ്സിനു മുന്നോടിയായി ബൂത്തുകൾ തോറും നടത്തുന്ന വീട്ടുമുറ്റ സദസ്സിന് നഗരസഭയിൽ തുടക്കമായി. 120-ാം നമ്പർ വീട്ടുമുറ്റ സദസ് (2.12 .2023 )ശനി 5 മണിക്ക് വി.കെ.വർക്കി റോഡിലുള്ള തുടിയൻപ്ലാക്കൽ ജോജോയുടെ വീട്ടിൽ വച്ച് നടത്തും. വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ നേതൃത്വം നൽകും. ജനപ്രതിനിധികളും സംഘടനാ നേതാക്കളും വകുപ്പ് അധികൃതരും പങ്കെടുക്കും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments