പാലാ: ഡിസം. 12 ന് പാലായിൽ മുഖ്യമന്ത്രിയും മുഴുവൻ മന്ത്രിമാരും ഒന്നിച്ച് പങ്കെടുക്കുന്ന നവകേരള സദസ്സിനായുള്ള പന്തൽ നിർമ്മാണം ആരംഭിച്ചു.നഗരസഭാ സ്റ്റേഡിയത്തിലെ വിശാലമായ പുൽതകിടിയിലാണ് പന്തൽ നിർമ്മിക്കുന്നത്. 26000 ച. അടി വിസ്തീർണ്ണത്തിലാണ് വേദിയും പന്തലും നിർമ്മിക്കുന്നത്.
സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് ഒരു വിധ കേടു പാടും ഉണ്ടാവാത്ത വിധം വളരെ സൂഷ്മമായും എൻജിനീയർ വിഭാഗത്തിൻ്റെ മേൽനോട്ടത്തിലും നിരീക്ഷണത്തിലുമാണ് നിർമ്മാണമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ആർ.ഡി.ഒ. പി.ജി. രാജേന്ദ്ര ബാബുവും നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോയും അറിയിച്ചു.
നിർമ്മാണ സാമഗ്രഹികളുമായി വാഹനങ്ങൾ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിക്കുകയില്ല. തലച്ചുമടായിട്ടാണ് സാമഗ്രികൾ എത്തിക്കുക.
മണ്ണിൽ കുഴി എടുക്കാത്ത വിധമുള്ള തൂണുകളിലാണ് നിർമ്മാണം
സിന്തറ്റിക് ട്രാക്കിൽ ജോലിക്കാർ പ്രവശിക്കുന്ന ഭാഗത്ത് കാർപ്പെറ്റ് വിരിച്ച് സുരക്ഷിതമാക്കിക്കഴിഞ്ഞു. നിലവിലെ സ്റ്റേഡിയത്തിലെ സ്ഥിതി വീഢിയോയിൽ പകർത്തിയ ശേഷമാണ് പന്തൽ നിർമ്മാണം ആരോപിച്ചത്.
സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഏതാനും ദിവസം മുമ്പേ നിർമ്മാണത്തിന് തുടക്കമിട്ടത് എന്ന് അധികൃതർ അറിയിച്ചു.നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ നഗരസഭാ പൊതുമരാമത്ത് എൻജിനീയറിംഗ് വിഭാഗവും പൊതുമരാമത്ത് വകുപ്പും നിർമ്മാണപുരോഗയും സ്റ്റേഡിയം സംരക്ഷണവും സമയാസമയങ്ങളിൽ നിരീക്ഷിക്കും.
10000 പേർക്കുള്ള സജീകരണങ്ങളും ഇരിപ്പിടങ്ങളുമാണ് സജ്ജീകരിക്കുന്നത്.
ഇവിടെ നിർമ്മാണം ആരംഭിച്ച വിശാലമായ പന്തലിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആർ.ഡി.ഒ, നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, വൈസ് ചെയർപേഴ്സൺ സിജി പ്രസാദ്, സംഘാടക സമിതി അംഗങ്ങളായ പ്രൊഫ. ലോപ്പസ് മാത്യു, ആൻ്റോ പടിഞ്ഞാറേക്കര ,സാവിയോ കാവുകാട്ട്, ഷാജു തുരുത്തൻ, ബൈജു കൊല്ലം പറമ്പിൽ, ഔസേപ്പച്ചൻ വാളി പ്ലാക്കൽ,ബിജു പാലൂപടവൻ, ജയ്സൺ മാന്തോട്ടം എന്നിവരും സ്റ്റേഡിയത്തിലെത്തിയിരുന്നു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments