Latest News
Loading...

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി



കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പാലായില്‍ നവകേരള യാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.   കേരളത്തോട് പകപോക്കലാണ് കേന്ദ്രം നടത്തുന്നതെന്നും കേരളത്തിന് കിട്ടാനുള്ള പണം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി ആരോപിച്ചു. 



നാട് നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്റെ വിവേചനപരമായ സമീപനമാണെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്.  കേന്ദ്രം തരാനുള്ള തുക കുശികയാണ്. അത് അര്‍ഹതപ്പെട്ട തുകയാണ്. രാജ്യത്തിന്റെ റവന്യൂവരുമാനത്തിലെ പങ്ക് ലഭിക്കുന്നതിനും തോന്നിയപോലുള്ള കുറവ് വരുത്തലാണ് നടക്കുന്നത്. അത് വലിയ തോതില്‍ കുടിശികയാണ്. ഭാവി പരിപാടികള്‍ നടപ്പാക്കുന്നതിന് ആവശ്യമായ പണം ഇല്ലാതെ വരു്‌നപോള്‍ വായ്പ എടുക്കേണ്ടിവരും. പദ്ധതി നടപ്പാക്കുമ്പോള്‍ വരുമാനം ഉണ്ടാകും. അത് വഴി തിരിച്ചടക്കാനാകും. എന്നാല്‍ വായ്പാ പരിധി വെട്ടിക്കുറയ്ക്കുകയാണ്. 





.നഗരവികസന ഗ്രാന്‍ഡ് 700 കോടി കുടിശികയാണ്. വായ്പാ പരിധി കുറച്ചതിന് പുറമെ കിഫ്ബി പെന്‍ഷന്‍കമ്പനി കടത്തെ പൊതുകടത്തിന്റെ ബാഗമായി കണക്കാക്കുകയാണ്. സംസ്ഥാനത്ത് വികസനം നടക്കണമെങ്കില്‍ ബജറ്റിന് പുറമെ പണം ചെലവിടാനാകണം. അതിനാണ് കിഫ്ബി പുനരുജ്ജീവിപ്പിച്ചത്. 62000 കോടി രൂപയുടെ പദ്ദതികളാണ് ഇതുവഴി ഏറ്റെടുത്തത്. നാടിന്റെ മുഖച്ഛായതന്നെ മാറി. 



നാഷണ്‍ ഹൈവേ അതോറിറ്റി ഹൈവേ നിര്‍മാണത്തിന് കടം എടുക്കുന്നുണ്ട്. അത് അതോറിറ്റി തന്നെയാണ് തിരിച്ചടയ്ക്കുന്നത്. ആ കടം കേന്ദ്രത്തിന്റെ കടമായി കണക്കാക്കുന്നില്ല. എന്നാല്‍ കിഫ്ബിയുടെ കടം കേരളത്തിന്റെ കടമായി കൂട്ടുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

.7 വര്‍ഷം കൊണ്ട് ഒരുലക്ഷത്തിലധികം കോടി രൂപയാണ് കുറവ് വന്നത്. ഒരു സംസ്ഥാനത്തിനോടും കേന്ദ്രം ഇത്തരം പകപോക്കല്‍ നടത്തരുത് . ക്ഷാമബത്ത , സ്‌കോളര്‍ഷിപ്പുകള്‍ ആരോഗ്യസുരക്ഷ ജനകീയ ഹോട്ടലുകളുടെ തുക,  തൊഴിലുറപ്പ് പ്രശ്‌നങ്ങള്‍, വിവിധ പദ്ധതി ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ട തുക, കരാറുകാരുടെ തുക  തുടങ്ങി ഇതെല്ലാം കൊടുക്കാനുള്ളതാണ്. കേന്ദ്രത്തിന്റെ തുക ലഭിക്കാത്തതിനാലാണ് കൊടുക്കാനാവാത്തത്. അത് കൊടുക്കാനില്ലാത്ത അവസ്ഥയിലേയ്ക്ക് കേരളത്തെ എത്തിക്കുകയാണ് കേന്ദ്രം ചെയ്യുന്നതെന്നും പിണറായി വിജയന്‍ ആരോപച്ചു. 



സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്ത് കേന്ദ്രം ഇടപെടുന്നത് ഗുരുതരമായ പ്രശ്‌നമാണ്. നിയമസഭയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുകയാണ്. കേന്ദ്രത്തിന്റെ നിയമവിരുദ്ധമായ നിയന്ത്രണംമൂലം പണമിറക്കാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

യോഗത്തില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്തു. മന്ത്രി കെ രാജന്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു എന്നിവര്‍ ആമുഖപ്രസംഗം നടത്തി.  തോമസ് ചാഴിക്കാടന്‍ എംപി സ്വാഗതം ആശംസിച്ചു. ജോസ് കെ മാണി എംപി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, പാലാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, എന്നിവരും യോഗത്തില്‍ സംസാരിച്ചു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments