നവകേരള സദസ്സിൻ്റെ ആരംഭം അറിയിച്ചു കൊണ്ട് നഗരത്തിൽ ഇന്ന് നൂറുകണക്കിന് പേർ പങ്കെടുത്ത വിളമ്പര ജാഥ നടത്തി.
സെ.തോമസ് ഹൈസ്കൂൾ മൈതാനിയിൽ നിന്നും മുനിസിപ്പൽ ഓഫിസ് അങ്കണത്തിലേയ്ക്കാണ് റാലി നടന്നത്. തോമസ് ചാഴികാടൻ എം.പി. റാലി ഫ്ലാഗ് ഓഫ് ചെയ്തു. മുൻ അഞ്ചലോട്ടക്കാരനാണ് അന്നത്തെ അതേ വേഷം ധരിച്ച് റാലിക്ക് മുന്നിൽ നിന്നത്.
.ബൈക്കുകൾ, ചെണ്ടമേളം, നാസിക് ഡോൾ, കലാരൂപങ്ങളായ ഗരുഡൻ, കൊട്ട കാവടി, പൂക്കാവടി മുത്തുകുടകൾ ഏന്തിയ വനിതകൾ, മുനിസിപ്പൽ ജീവനക്കാർ, ഗവൺമെൻ്റ് ജീവനക്കാർ, എന്നിവരും റാലിയിൽ അണിചേർന്നു.
അൽഫോൻസാ കോളേജ് വിദ്യാർത്ഥികൾ, അംഗൻവാടി ടീച്ചേഴ്സ്, എൻ.സി.സി, .സെ.തോമസ് കോളേജ് വിദ്യാർത്ഥികൾ, ഹരിത കർമ്മ സേന, കായിക താരങ്ങൾ എന്നിവയും ഉണ്ടായിരുന്നു. കുടുംബശീ, തൊഴിലുറപ്പ് പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
.ഹോമിയോ ആശുപത്രി, ജനറൽ ആശുപത്രി ജീവനക്കാർ നേഴ്സിംഗ് വിദ്യാർത്ഥികൾ ഹോട്ടൽ ആസോസിയേഷൻ, റെസിഡൻസ് അസോസിയേഷൻ ,വ്യാപ്യാരി വ്യവസ്യായി പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവരും റാലിയുടെ ഭാഗമായി നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ, ആർ.ഡി.ഒ.പി.ജി.രാജേന്ദ്രബാബു, സിജി പ്രസാദ്, പി.എം.ജോസഫ്, അൻ്റോ പടിഞ്ഞാറേക്കര ,ഷാജു തുരുത്തൽ, സാവിയോ കാവുകാട്ട്, നിർമ്മല ജിമ്മി , വി.എൽ.സെബാസ്റ്യൻ, ബിജു പാലൂപടവൻ, ബിജി ജോജോ ,ബൈജു കൊല്ലം പറമ്പിൽ, മായാപ്രദീപ്, രാജേഷ് വാളി പ്ലാക്കൽ, ജോസുകുട്ടി പൂവേലി, എന്നിവർ റാലിക്ക് നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments