Latest News
Loading...

നഗരസഭയ്ക്ക് മിനിട്സ് സമർപ്പിച്ചു ഈരാറ്റുപേട്ടയിലെ വിദ്യാർത്ഥി സംഘം



ഈരാറ്റുപേട്ട നഗരസഭ പരിധിയിലെ എല്ലാ സ്‌കൂളിന്റെയും പ്രതിനിധികളായി വിദ്യാർത്ഥി സംഘം  നഗരസഭയിൽ എത്തി തങ്ങൾ തയ്യാറാക്കിയ മിനിട്സും റിപ്പോർട്ടും സമർപ്പിച്ചു. ചെയർപേഴ്സൺ  സുഹ്‌റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ മുഹമ്മദ്‌ ഇല്യാസ്, എന്നിവരുടെ നേതൃത്വത്തിൽ നഗരസഭ കൗൺസിലർമാർ ചേർന്ന്  ഏറ്റുവാങ്ങി. കുട്ടികൾക്കായി നഗരസഭ നടത്തിയ ഹരിത സഭയുടെ മിനിട്സും റിപ്പോർട്ടുമാണ് കുട്ടികൾ കൈമാറിയത്. മാലിന്യ മുക്തം നവ കേരളം ക്യാമ്പയിൻ രണ്ടാം ഘട്ട ഭാഗമായി ഇക്കഴിഞ്ഞ നവംബർ 14 ശിശു ദിനത്തിലാണ് കുട്ടികളുടെ ഹരിത സഭ ഫുഡ്‌ ബുക്ക്‌ ഓഡിറ്റോറിയത്തിൽ നടന്നത്. നാടിന്റെയും തങ്ങളുടെ വിദ്യാലയങ്ങളുടെയും ശുചിത്വ മാലിന്യ വിഷയങ്ങൾക്ക്‌ കൃത്യമായ പരിഹാരം നൽകണമെന്ന് ഹരിത സഭയിൽ കുട്ടികൾ ആവശ്യപ്പെട്ടിരുന്നു. 



ഇതിന്റെ ഭാഗമായി ആണ് കുട്ടികൾ മിനിട്സും റിപ്പോർട്ടും തയ്യാറാക്കി കൈമാറിയത്. ഈ മിനിട്സും റിപ്പോർട്ടും അജണ്ട ആക്കി അടുത്ത ദിവസം കൗൺസിൽ യോഗം വിളിച്ചു ചേർക്കുമെന്ന്  ചെയർപേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ പറഞ്ഞു. കുട്ടികൾ ഉന്നയിച്ച വിഷയങ്ങൾ കൗൺസിൽ യോഗം അജണ്ട ആക്കി ചർച്ച ചെയ്യും. ഓരോ വിഷയത്തിനും പരിഹാരം തീരുമാനിക്കുന്ന ഈ യോഗത്തിൽ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകും.  ജനപ്രതിനിധികൾ ചർച്ച ചെയ്ത് പരിഹാരം തീരുമാനിക്കുന്നത് ട്ടികൾക്ക് നേരിട്ട് കണ്ട് മനസിലാക്കാനും ഒപ്പം ജനാധിപത്യ ഭരണ പ്രക്രിയ പരിചയപ്പെടുത്താനും കൂടി ആണ് ഇങ്ങനെ അവസരമൊരുക്കുന്നതെന്ന് ചെയർ പേഴ്സൺ സുഹ്‌റ അബ്ദുൽ ഖാദർ വ്യക്തമാക്കി. 


കേരള നിയമസഭ സമ്മേളനത്തിന്റെ മാതൃകയിലാണ് കുട്ടികളുടെ ഹരിത സഭ നടത്തിയതെന്നും ഇതിന്റെ തുടർനടപടികളുടെ പൂർണതയാണ് നഗരസഭ കൗൺസിൽ യോഗത്തിൽ കുട്ടികൾ പങ്കെടുക്കുന്നതിലൂടെ സാധ്യമാകുന്നതെന്നും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ് പറഞ്ഞു. ഹരിത സഭയുടെ മിനിട്സും റിപ്പോർട്ടും നഗരസഭ കൗൺസിൽ അതിൽ സ്വീകരിച്ച പരിഹാരങ്ങളും ഉൾപ്പെടുത്തി പുസ്തക രൂപത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കുമെന്ന് ക്ലീൻ സിറ്റി മാനേജർ ടി രാജൻ അറിയിച്ചു. 

വിവിധ സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരായ പി എം അബ്ദുൽ ഖാദർ, ഷെഫ്ന അമീൻ, റിസ്വാന സവാദ്, കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ, കെ പി സിയാദ്, എസ് കെ നൗഫൽ, അൻസൽന പരീക്കുട്ടി, സുനിത ഇസ്മായിൽ, ലീന ജെയിംസ്, ഹെൽത്ത്‌ വിഭാഗം ഉദ്യോഗസ്ഥരായ അനൂപ് ജി കൃഷ്ണൻ, വി എച്ച് അനീസ, സോണിമോൾ, പ്രജിത, അദ്ധ്യാപകർ, ശുചിത്വ മിഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments