Latest News
Loading...

മുഖ്യമന്ത്രി പറഞ്ഞ രക്ഷാ പ്രവര്‍ത്തനം ഇപ്പോള്‍ ആവശ്യം ആരോഗ്യമേഖലയില്‍ : എന്‍. ഹരി




'ഈ ബസ് ആടിയുലയുകയില്ല സാര്‍ , കാരണം അതിന് സൈഡില്‍ ഒരു കിളിയുണ്ട് സാര്‍ ' എന്ന വിഖ്യാതമാകാന്‍ പോകുന്ന പ്രസംഗവും സ്വപ്നം കണ്ട് തെക്കു വടക്ക് നടക്കുന്ന ബഹു. കേരള ആരോഗ്യമന്ത്രി, നീക്കാന്‍ പറ്റാത്ത ബസ് ചില്ലിലൂടെ കേരളത്തിന്റെ നേര്‍ക്കാഴ്ച്ചയിലേയ്ക്ക് നോക്കിയില്ല എങ്കില്‍ കോവിഡ് എന്ന മഹാമാരി ഒരിക്കല്‍ കൂടി കേരളത്തെ നശിപ്പിക്കുമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡന്റ് എന്‍ ഹരി. 


ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കോവഡ് വ്യാപനം വേഗത്തില്‍ സംഭവിക്കുന്നു. ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയും മരണം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ പടര്‍ന്നു പിടിക്കുന്നതോടൊപ്പം അവ മാരകമായി മാറുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്നു.  നിതാന്ത ജാഗ്രതയും ജനങ്ങള്‍ക്ക് ആത്മവിശ്വാസവും പകര്‍ന്നു നല്‍കേണ്ട സര്‍ക്കാര്‍ ഏജന്‍സികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നവകേരള യാത്രയോടൊപ്പമാണ്.





.നവകേരള സദസ്സിന്റെ പ്രൗഡി നഷ്ടപ്പെടുമോ എന്ന് ഭയന്നാണ് ആരോഗ്യമന്ത്രിയും വകുപ്പ് മേധാവികളും ഈ ഗുരുതര സാഹചര്യത്തെ നിസ്സാരവല്‍ക്കരിച്ച് ജനത്തെ മരണത്തിലേയ്ക്ക് തള്ളിവിടുന്നത്. നവകേരള ബസിന് നേരെ പ്രതിഷേധിക്കുന്നവരെ മര്‍ദ്ദിച്ചവശരാക്കുന്ന പാര്‍ട്ടി ഗുണ്ടകളുടേയും പോലീസിന്റെയും നടപടിയെ രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി,  ശരിക്കും അത് നടത്തേണ്ടത്  ഭരണകാര്യത്തിലാണ്. രാജാവ് നഗ്‌നനാണ് എന്ന സത്യം വിളിച്ചു പറയാന്‍ മടിക്കുന്ന ക്യാപ്‌സൂള്‍ വിഴുങ്ങികളും സ്തുതിപാഠകരും താങ്കളുടേയും കൂട്ടരുടേയും ഏത് മണ്ടത്തരത്തേയും തൊണ്ട തൊടാതെ വിഴുങ്ങുമായിരിക്കും. പക്ഷേ ഞങ്ങള്‍ അത്തരക്കാരല്ല. അനീതിയ്‌ക്കെതിരെ കൃത്യമായി പ്രതികരിക്കാന്‍ ഏക്കാലത്തും ഞങ്ങള്‍ മുന്‍പന്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. 



കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് നമ്മുടെ അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ കരുതലോടെ കാര്യങ്ങള്‍ ചെയ്യുമ്പോള്‍ സര്‍ക്കാര്‍ സംവിധാനം തികഞ്ഞ നിസ്സംഗത പുലര്‍ത്തിയാല്‍ കേരളം വീണ്ടും ഒരു ദുരന്തത്തിന് സാക്ഷിയാകും. സാധാരണ ജനത്തോട് അല്പമെങ്കിലും പ്രതിബദ്ധത ഉണ്ട് എങ്കില്‍ അഴിമതിയുടേയും ധൂര്‍ത്തിന്റെയും ജനാധിപത്യ വിരുദ്ധതയുടേയും പര്യായമായ ഈ യാത്ര നിര്‍ത്തി കേരളത്തിന്റെ ആരോഗ്യത്തിനും ഭാവിയ്ക്കും വേണ്ടി പ്രവര്‍ത്തിക്കണമെന്നും ഹരി ആവശ്യപ്പെട്ടു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments