അറബി ഭാഷ ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടത് 1973 ഡിസംബർ 18 നായിരുന്നു. ഈ വർഷം യു . എൻ അംഗീകാരത്തിന്റെ അഞ്ച് പതിറ്റാണ്ട് തികയുകയാണ്. ഇതിന്റെ ഭാഗമായി മുസ്‌ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അറബിക് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ച് വരുന്നു. ഉപന്യാസരചനാ മത്സരം, ഗാനാലാപനം , ഡോക്യുമെന്ററി പ്രദർശനം എന്നിവ വരും ദിവസങ്ങളിൽ നടത്തും.
തുടക്കമെന്ന നിലയിൽ യു.പി വിഭാഗം അറബിക് വിദ്യാർത്ഥികൾ ഫ്രെയിം ചെയ്ത ഇഖ്റഅ് കാലിഗ്രാഫി സ്കൂളിന് സമ്മാനമായി നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥിനികളിൽ നിന്നും ഹെഡ്മിസ്ട്രസ് എം.പി ലീന ഇത് ഏറ്റുവാങ്ങി. എം.എഫ് അബ്ദുൽ ഖാദർ അറബി ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. ജയൻ . പി.ജി, അനസ് റ്റി .എസ് , ഫാത്തിമ റഹീം എന്നിവർ പങ്കെടുത്തു
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments