Latest News
Loading...

വികസിത് ഭാരത് സങ്കൽപ യാത്ര മീനച്ചിൽ പഞ്ചായത്തിൽ




കേന്ദ്ര വികസന ക്ഷേമ പദ്ധതികളെ കുറിച്ച് ബോധവത്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടത്തുന്ന 
വികസിത് ഭാരത് സങ്കൽപ യാത്ര  കോട്ടയം ജില്ലയിൽ ഇന്ന് രാവിലെ മീനച്ചിൽ പഞ്ചായത്തിൽ പര്യടനം നടത്തി. കേന്ദ്ര ഗവൺമെന്റിന്റെ വികസന പദ്ധതികളും ജനക്ഷേമ പദ്ധതികളും സമൂഹത്തിന്റെ എല്ലാ തട്ടുകളിലും എത്തിക്കുകയാണ് യാത്രയുടെ ഉദ്ദേശം. മീനച്ചിൽ പഞ്ചായത്ത്‌ ചെമ്പകശ്ശേരിൽ നടന്ന പരിപാടി മുൻ റബ്ബർ ബോർഡ്‌ വൈസ് ചെയർമാനും അഖിലേന്ത്യ കർഷകമോർച്ച വൈസ് പ്രസിഡന്റും ആയ adv ജയസൂര്യൻ ഉത്ഘാടനം ചെയ്തു . 



sbi മാനേജർ ഹരിഹര സുബ്രമണ്ണ്യൻ അദ്ധ്യക്ഷൻ ആയിരുന്നു . പഞ്ചായത്ത്‌ മെമ്പർമാരായ ജയശ്രീ സന്തോഷ്‌, ബിന്ദു ശശികുമാർ എന്നിവർ ആശംസകളറിയിച്ചു. ഫാക്ട് പ്രതിനിധി അലീന ചാക്കോ,KVK പ്രതിനിധി Dr ബിന്ദു പി. എസ്.,പോസ്റ്റൽ ഡിപ്പാർട്ടമെന്റ് പ്രതിനിധി എന്നിവർ ക്ലാസുകൾ എടുത്തു .വിവിധ വകുപ്പുകളുടെ സ്റ്റാളുകളും ശ്രദ്ധിക്കപ്പെട്ടു. യോഗത്തിൽ സാമ്പത്തിക സാക്ഷരത വിദഗ്ധൻ ജെയിംസ് മാത്യു സ്വാഗതാവും SBI പൂവരണി മാനേജർ വികാസ് വി. നായർ നന്ദിയും അറിയിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments