മീനച്ചില്‍ താലൂക്ക് കോ ഓപ്പറേറ്റീവ് എംപ്ലോയിസ് കോ ഓപ്പറേറ്റിവ് സൊസൈറ്റിയുടെ വാര്‍ഷിക പൊതുയോഗവും അവാര്‍ഡ് ദാനവും നടന്നു. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ MLA ഉദ്ഘാടനം ചെയ്തു . മികച്ച സഹകാരിയായി തെരഞ്ഞെടുക്കപ്പെട്ട മീനച്ചില്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ ജോസ് ടോം പുലിക്കുന്നേല്‍, മികച്ച സഹകരണ ജീവനക്കാരനായി തെരഞ്ഞെടുക്കപ്പെട്ട KG അജയകുമാര്‍ എന്നിവരെ MLA ആദരിച്ചു.
സഹകരണ പെന്‍ഷന്‍ ബോര്‍ഡംഗം ബേബി ഉഴുത്തുവാല്‍ മുഖ്യഭാഷണം നടത്തി. സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അംഗങ്ങള്‍ക്ക് നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉപഹാരസമര്‍പ്പണം നടത്തി. ഈരാറ്റുപെട്ട ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല R വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് സന്തോഷ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു . MN ഗോപാലകൃഷ്ണപണിക്കര്‍, ചാള്‍സ് ആന്റണി , ജോ പ്രസാദ് , മനോജ് MP, അരുണ്‍ ഗിരീഷ് , MRസാബു, രാജന്‍ , അരുണ്‍ മൈലാടൂര്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments