തീക്കോയി ഗ്രാമ പഞ്ചായത്ത് മാർമല അരുവി ടൂറിസ്റ്റ് കേന്ദ്രത്തിൽ സുരക്ഷാക്രമീകരണങ്ങൾ നിലവിൽ വന്നു. ടൂറിസ്റ്റുകൾക്ക് പാസ്സ് ഏർപ്പെടുത്തിക്കൊണ്ട് ഹരിത ചെക്ക് പോസ്റ്റും സ്ഥാപിച്ചു. ഇന്നുമുതൽ സുരക്ഷാ ജീവനക്കാരുടെ സേവനം ടൂറിസ്റ്റുകൾക്ക് ലഭിച്ചു തുടങ്ങി.
ഹരിത ചെക്ക് പോസ്റ്റിന്റെയും സുരക്ഷാക്രമീകരണങ്ങളുടെയും ഉദ്ഘാടനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിനോയി ജോസഫ്, സിബി രഘുനാഥൻ ,സിറിൾ റോയി,മാളു പി മുരുകൻ തുടങ്ങിയവർ പ്രസംഗിച്ചു. ക്രിസ്തുമസ്-പുതുവത്സര അവധി പ്രമാണിച്ച് മാർമല അരുവിയിൽ ടൂറിസ്റ്റുകളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments