Latest News
Loading...

പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.



തെരുവ് വിളക്കുകൾ തെളിയിക്കുക, പഞ്ചായത്ത് പദ്ധതി നടത്തിപ്പിലെ കാലതാമസം ഒഴിവാക്കുക, പഞ്ചായത്തിനു മേൽ സർക്കാർ പ്രയോഗിക്കുന്ന അധികാര- സാമ്പത്തിക സമ്മർദ്ദം ഒഴിവാക്കുക, ജനങ്ങൾക്ക് മേൽ നടത്തുന്ന പെനാൽറ്റി ഭരണം അവസാനിപ്പിക്കുക, ലൈഫ് ഭവന പദ്ധതി വേഗത്തിലാക്കുക,ടാറിങ് രംഗത്തെ സാങ്കേതിക മാനദണ്ഡങ്ങൾ പ്രായോഗികമാക്കുക ട്രഷറി നിയന്ത്രണങ്ങൾ പിൻവലിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്  ഗ്രാമപഞ്ചായത്ത് അംഗങ്ങളും യു.ഡി.എഫ് പ്രവർത്തകരും  രാമപുരം പഞ്ചായത്ത് ഓഫീസിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും  ധർണ്ണയും സംഘടിപ്പിച്ചു.




 പഞ്ചായത്തീരാജ് നിയമത്തിലൂടെ രാജീവ് ഗാന്ധി നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിനും ജനാധിപത്യവൽക്കരണത്തിനും തുരങ്കം വയ്ക്കുന്ന ഏതു നടപടികളെയും യു.ഡി.എഫ് ഒറ്റക്കെട്ടായി ചെറുത്തു തോൽപ്പിക്കുമെന്നും,പഞ്ചായത്ത് ഭരണസമിതിയുടെ ഉത്തരവാദിത്വം ഇല്ലായ്മയും കെടുകാര്യസ്ഥതയും പ്രകടമാണെന്നും ഇത് അനുവദിക്കാനാവില്ലെന്നും ധർണ ഉദ്ഘാടനം ചെയ്തുകൊണ്ടു ഡി.സി.സി പ്രസിഡണ്ട് ശ്രീ. നാട്ടകം സുരേഷ് പറഞ്ഞു. 

.രാമപുരം ടൗണിൽ നിന്ന് ആരംഭിച്ച മാർച്ച് ഡിസിസി ജനറൽ സെക്രട്ടറി ജോയി സ്കറിയ ഉദ്ഘാടനം ചെയ്തു. അഡ്വക്കേറ്റ് ബിജു പുന്നത്താനം, തോമസ് ഉഴുന്നാലിൽ,സി.റ്റി.രാജൻ, വി എ ജോസ് ഉഴുന്നാലിൽ, കെ.കെ. ശാന്താറാം, പി.ജെ.മത്തച്ച ൻ,എ.ജെ ദേവസ്യ,ജോഷി ജോസഫ്എന്നിവർ പ്രസംഗിച്ചു.കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മോളി പീറ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സൗമ്യ സേവ്യർ, മനോജ് ജോർജ് ചീങ്കല്ലേൽ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റോബി ഊടുപുഴ, ആൽബിൻ ഇടമനശ്ശേരിൽ, ലിസമ്മ മത്തച്ചൻ,യു.ഡി.എഫ് നേതാക്കളായ ഷാജി ഇല്ലിമൂട്ടിൽ, ജെമിനി സിന്നി, സജി വരളിക്കര, ബെന്നി താന്നിയിൽ, നോയൽ ലൂക്ക്, വിൻസന്റ് മാടവന, മാത്തുക്കുട്ടി തെങ്ങുംപള്ളി, ജോൺസൺ നെല്ലുവേലി, എന്നിവർ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments