കേരള സ്‌റ്റേറ്റ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം 14, 15 തീയതികളില്‍ പാലായില്‍ നടക്കും. 15ന് രാവിലെ പ്രകടനത്തെ തുടര്‍ന്ന് പാലാ മുന്‍സിപ്പല്‍ ഹാളില്‍ നടക്കുന്ന സമ്മേളനം മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ കെആര്‍ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തും.
.വൈസ് പ്രസിഡന്റ് കെവി മുരളി, സതീഷ് ചൊള്ളാനി, ബിജു പുന്നത്താനം, എന്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിക്കും. പ്രതിനിധി സമ്മേളനം മാണി സി കാപ്പന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സംഘടനാ ചര്‍ച്ച, പകലരങ്ങ്, വനിതാ സമ്മേളനം, ഉച്ചകഴിഞ്ഞ് 2ന് അഡ്വ ചാണ്ടി ഉമ്മന് സ്വീകരണം എന്നീ പരിപാടികളും നടക്കും. സ്വീകരണസമ്മേളനം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സണ്ണി മൈക്കിള്‍ , ടി വി ജയമോഹന്‍ ,ജോസഫ് അഗസ്റ്റിന്‍, ദേവസ്യ എ വി തുടങ്ങിയവര്‍ പങ്കെടുത്തു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments