Latest News
Loading...

കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൽരാജ് സ്ഥാനമൊഴിയുന്നു



സമാനതകൾ ഇല്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി മാതൃകയായ കൊഴുവനാൽ പഞ്ചായത്ത് പ്രസിഡൻ്റ് നിമ്മി ട്വിങ്കിൽരാജ് സ്ഥാനമൊഴിയുന്നു.2020 ഡിസംബറില്‍ അധികാരമേറ്റെടുത്ത  ഭരണസമിതിയുടെ അമരത്ത് നിയോഗിതയായ ശ്രീമതി നിമ്മി ട്വിങ്കിള്‍രാജ്, കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തികള്‍ വേഗത്തിലാക്കുവാന്‍ ഈ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലവും  ചുക്കാന്‍ പിടിച്ച് മുന്നില്‍  നിന്നിരുന്നു. യുവത്വത്തിന്റെ ചുറുചുറുക്കും എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദവും മംഗളം എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപന മികവും കൂടി ഒരുമിച്ചപ്പോള്‍ കേരളത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാരില്‍ നിന്നും തികച്ചും വ്യത്യസ്തയായി.   ഭരണസമിതിയുടെ എല്ലാം അംഗങ്ങളെയും പരസ്പരം ഒരുമിച്ച് മേല്‍ കാലയളവില്‍ നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങള്‍ കൊഴുവനാല്‍ ഗ്രാമപഞ്ചായത്തിനെ ഭരണ-വികസന- സാമ്പത്തിക മേഖലകളില്‍ കൂടുതല്‍ ഉയര്‍ച്ചയിലെത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്.  



ആരോഗ്യ മേഖലയില്‍ പ്രഥമ ഊന്നല്‍ നല്കിയത്തിന്റെ ഫലമായി കൊഴുവനാല്‍ പി.എച്ച്.സി-യെ എഫ്.എച്ച്.സി ആയി ഉയര്‍ത്തിയും NHM അനുശാസിക്കുന്ന സൗകര്യങ്ങളോടെ എഫ്.എച്ച്.സി കെട്ടിടം പുനര്‍നിര്‍മ്മിച്ചതിനോടൊപ്പം ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് ആവശ്യമായ ജീവനക്കാരെ നിയമിച്ചും കൊഴുവനാല്‍ എഫ്.എച്ച്. സി പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ഉതകും വിധം രൂപപ്പെടുത്തുവാന്‍ സാധിച്ചു. ആതുപോലെ തോടനാല്‍ ആയ്യുര്‍വേദ ഡിസ്പെന്‍സറിയ്ക്കും എല്ലാം സൗകര്യങ്ങളോടെ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കി എവര്‍ക്കും അനുഗ്രഹപ്രദമാക്കി. കൊഴുവനാല്‍ വെറ്ററിനറി ഡിസ്പെന്‍സറിയ്ക്ക് എല്ലാ സൗകര്യത്തോടെയും പുതിയ കെട്ടിടം നിര്‍മ്മിച്ച് മൃഗസംരക്ഷണത്തിലും കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് മുന്നേറുന്നതിന് സാധിച്ചു.

 കോവിഡ് മഹാമാരിയുടെ കാലത്തും ആവശ്യമായ എല്ലാ വീടുകളിലും ഭക്ഷണവും മറ്റ് ആവശ്യ വസ്തുക്കളും എത്തിച്ചും മറ്റ് തുടര്‍പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമാണ്. പാലിയേറ്റീവ് രോഗികള്‍ക്ക് വേണ്ടി ആംബുലന്‍സ് ഉള്‍പ്പെടെ ബഹു. ജോസ് കെ. മാണി MP യുടെ വികസന ഫണ്ടില്‍ നിന്നും 25 ലക്ഷത്തോളം രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. 
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊഴുവനാല്‍ ഗ്രാമപഞ്ചായത്തില്‍ വനിതകള്‍ക്കുളള നാപ്കിന്‍ ഡിസ്ട്രോയര്‍ ഉള്‍പ്പെടെ ആധുനിക രീതിയിലുളള ടോയിലറ്റ് യൂണിറ്റുകളും സ്ഥാപിച്ചും ഗ്രാമപഞ്ചായത്തിന് ODF പ്ലസ് പദവി കൈവരിച്ചും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രക നല്കി. 




 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





2021-22 സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി നിര്‍വഹണത്തില്‍ 100 ശതമാനവും, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ വസ്തുനികുതി പിരിവ് നൂറ് ശതമാനമാക്കി ചരിത്രത്തില്‍ ആദ്യമായി കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് നികുതി പിരിവില്‍ 100 ശതമാനം എത്തുവന്‍ സാധിച്ചു. കൂടാതെ ഗ്രാമപഞ്ചായത്തിനെ കൂടുതല്‍ ജനസൗഹൃതമാക്കുന്നതിനായി ലൈസന്‍സ്, ലോണ്‍, സബ് സിഡി മേളകള്‍ നടത്തിയും വൃദ്ധജനങ്ങളുടെ ഉല്ലാസത്തിനായി പകല്‍ വീട് സ‍ജ്ജമാക്കിയും സ്തീകളുടെ ആരോഗ്യ ക്ഷേമത്തിനായി വനിതകള്‍ക്ക് മാത്രമായി ഫിറ്റ്നെസ് സെന്റര്‍ തുടങ്ങുകയും ചെയ്തു.  


ലൈഫ് മിഷന്‍ ഭവന പദ്ധതിയില്‍ 2017 ലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഭവന നിര്‍മ്മിച്ചു നല്കിയും സ്ഥല വാങ്ങി ഭവന നിര്‍മ്മിക്കേണ്ടവര്‍ക്ക് ആയത് ലഭ്യമാക്കിയും എല്ലാവര്‍ക്കും സ്വന്തം ഭവനം എന്ന ആശയം നിറവേറ്റുകയും എല്ലാ വീടുകളിലും ഏത് കാലാവസ്ഥയിലും ശുദ്ധമായ കുടിവെളളം എത്തിക്കുന്നതിനായി ജല ജീവന്‍ മിഷന്‍, ജലനിധി, കേരള വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് ബള്‍ക്ക് വാട്ടര്‍ പര്‍ച്ചേഴ്സ് ഉള്‍പ്പെടെയുളള വിവിധ പദ്ധതികള്‍ വിഭാവനം ചെയ്തു. 

മൂന്ന് വര്‍ഷകാലം കൊണ്ട് 8 കോടിയോളം രൂപാ ഗ്രാമപഞ്ചായത്ത് റോഡുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ചെലവാക്കി ഗ്രാമീണ റോഡുകള്‍ ഉള്‍പ്പെടെ എല്ലാം സഞ്ചാരയോഗ്യമാക്കി. കൂടാതെ ബഹു. ജോസ് കെ. മാണി MP, ബഹു. തോമസ് ചാഴിക്കാടന്‍ MP യുടെ വികസന ഫണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. ‍

സമ്പൂര്‍ണ്ണ ഭവന പദ്ധതിയുടെ ഭാഗമായി ഏതാണ്ട് 25 ഓളം കുടുബാംഗങ്ങളുടെ ആധാരം ബാങ്കില്‍ പണയത്തിലിരുന്നത്തിന്റെ കുടിശ്ശിഖ സഹിതം അടവാക്കി ആധാരം ഗുണഭോക്താക്കള്‍ക്ക് തിരികെ നല്കിയത് ഏറെ ശ്രമകരവും ആഭിനന്ദനാര്‍ഹവുമാണ്.
ചുരുങ്ങിയ കാലയളവില്‍ നിന്നുകൊണ്ട് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തി പൊതുജനങ്ങളുടെ ഉന്നമനത്തിനും അവരുടെ ക്ഷേമത്തിനുമായി പ്രവര്‍ത്തുക്കുവാന്‍ ശ്രീമതി. നിമ്മി ട്വിങ്കിള്‍രാജിന് സാധിച്ചിട്ടുണ്ട്.




Post a Comment

0 Comments