ഭരണങ്ങാനം പഞ്ചായത്ത് മൂന്നാം വാർഡിൽ ആലമറ്റത്ത് നിരവധി കുടുംബങ്ങൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന കിണറ്റിൽ വിഷം കലർത്തിയതായി പരാതി. മാരിയടിയിൽ ജോണിയുടെ പുരയിടത്തിലെ കിണറ്റിലാണ് വെള്ളിയാഴ്ച വിഷം കലർന്ന നിലയിൽ കണ്ടത്.
വൈകുന്നേരം സ്കൂൾ വിട്ടു വന്ന കുട്ടികൾ കുളിക്കാൻ വെള്ളം എടുത്തപ്പോൾ രൂക്ഷ ഗന്ധം അനുഭവപ്പെടുകയും വെള്ളത്തിന് പാൽ നിറം കാണുകയും ചെയ്തതിനാൽ ദുരന്തം ഒഴുവാകുകയായിരുന്നു.
എട്ടു കുടുംബങ്ങളിലായി 40-ഓളം പേർ ഉപയോഗിച്ചിരുന്ന കിണറാണ്. ഈ കിണറിൽ നിന്നും പൈപ്പുവഴി സമീപ വീടുകളിലേക്ക് വെള്ളം എത്തിച്ചിരുന്നു. പാലാ പോലീസിലും പഞ്ചായത്തിലും പരാതി നല്കിയിട്ടുണ്ട്
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments