കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ കേരളാ കോൺഗ്രസ് ബി പാലാ നിയോജക മണ്ഡലം കമ്മിറ്റി, കേരള യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പാലായിൽ വമ്പിച്ച പ്രതിഷേധ റാലിയും പൊതുയോഗവും നടന്നു. പാലാ ജനറൽ ആശുപത്രി ജങ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധറാലിയുടെ ഉദ്ഘാടനം ജാഥാ ക്യാപ്റ്റൻ യൂത്ത് ഫ്രണ്ട്(ബി) കോട്ടയം ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാന് പാർട്ടി പതാക കൈമാറി കൊണ്ട് കേരള കോൺഗ്രസ്(ബി) ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം നിർവഹിച്ചു
പ്രതിഷേധറാലി കുരിശുപള്ളി ജങ്ഷനിൽ സമാപിച്ചു.
തുടർന്ന് മീനച്ചിൽ ബാങ്ക് എംപ്ലോയിസ് ഹാളിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കേരളാ കോൺഗ്രസ് (ബി) പാലാ നിയോജക മണ്ഡലം പ്രസിഡണ്ട് പ്രശാന്ത് നന്ദകുമാർ അധ്യക്ഷനായി കേരളാ കോൺഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി ഔസേപ്പച്ചൻ ഓടയ്ക്കൽ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു ,പാർട്ടി ജില്ലാ പ്രസിഡൻ്റ് സാജൻ ആലക്കളം ,കർഷക യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് ,ഡോക്ടർ ഹരി മുരളീധരൻ, യൂത്ത്ഫ്രണ്ട്(ബി) സംസ്ഥാന പ്രസിഡൻ്റ് മനു ജോയി ,കർഷക യൂണിയൻ ജില്ലാ പ്രസിഡൻ്റ് റോബിൻ പന്തല്ലൂ പറമ്പിൽ ,
യൂത്ത്ഫ്രണ്ട്(ബി) ജില്ലാ പ്രസിഡൻ്റ് വിപിൻ രാജു ശൂരനാടൻ ,സംസ്ഥാന സെക്രട്ടറി പ്രഫസർ സാം രാജൻ ,കെ റ്റി യു സി (ബി) ജില്ലാ പ്രസിഡൻ്റ് മനോജ് മഞ്ചേരി, കർഷക യൂണിയൻ സംസ്ഥാന സെക്രട്ടറി അനൂപ് ഗോപിനാഥ് ,ബിജോയി വാരിക്കനെല്ലിയിൽ , ജോസുകുട്ടി പാഴുക്കുന്നേൽ , ജിജോ മൂഴയിൽ ,സാൽവിൻ കൊടിയന്ത്രറ ,എച്ച് അബ്ദുൾ അസീസ്, ഷിബു കെ.ജി ,പ്രദീഷ് കുമാർ, മനോജ് സെബാസ്റ്റ്യൻ , ഫ്രാൻസിസ് കെ.എം ,അനൂപ്കുമാർ ജി, സ്കറിയ തോട്ടപ്പള്ളി ,ജിതിൻ മോഹനൻ ,ജയപ്രകാശ് , അനീഷ് സി.എം.ശ്യം കുമാർ തുടങ്ങിയവർ സംസാരിച്ചു
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments