Latest News
Loading...

കാവുംകണ്ടം ഇടവകയിൽ ക്രിസ്തുമസ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.



യേശുവിന്റെ പിറവിത്തിരുനാളിന് ഒരുക്കമായി ഇടവകയിലെ എല്ലാ കുടുംബ കൂട്ടായ്മ വാർഡുകളിൽ ക്രിസ്തുമസ് സന്ദേശം പങ്കുവെച്ചുകൊണ്ട് കാവുംകണ്ടം ഇടവകയിൽ ക്രിസ്തുമസ് കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു. ഓരോ വാർഡിലെയും ക്രിസ്തുമസ് കൂട്ടായ്മ വികാരി ഫാ. സ്കറിയ വേ കത്താനം  ക്രിസ്തുമസ് കേക്ക് മുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രാർത്ഥന, വചനവിചിന്തനം, ലോഗോസ് ക്വിസ്, കരോൾ ഗാനം, പാപ്പാ നൃത്തം, ക്രിസ്തുമസ് സന്ദേശം എന്നിവ കൂട്ടായ്മയിൽ നടത്തുന്നു. 



.തുടർന്ന് വിവിധ കലാ മത്സരങ്ങൾ , സമ്മാനദാനം, സ്നേഹവിരുന്ന് . സിജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ബിജു കോഴിക്കോട്ട്,സിസ്റ്റർ ക്രിസ്റ്റീൻ പാറേമാക്കൽ, രാജു അറക്കകണ്ടത്തിൽ, സണ്ണി പുളിക്കൽ, ലിസി ഷാജി കോഴിക്കോട്ട് ,റാണി തെക്കും ച്ചേരിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും .

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments