Latest News
Loading...

കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ താലപ്പൊലി-തിരുവാതിര മഹോത്സവം




പുണ്യപ്രസിദ്ധമായ പാലാ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ താലപ്പൊലി-തിരുവാതിര മഹോത്സത്തിന് ഒരുക്കങ്ങളായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 26, 27, 28 തീയതികളിലായാണ് ഉത്സവം നടക്കുന്നത്.

തിരുവാതിരകളി സ്ത്രീകള്‍ ഒരു വഴിപാടായി സമര്‍പ്പിക്കുന്ന ഏക ക്ഷേത്രമാണിത്. 26 ന് രാവിലെ 7 നും വൈകിട്ട് 6.30നും വിശേഷാല്‍ പൂജകള്‍. 

27 ന് രാവിലെ 6.30 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. തന്ത്രി നരമംഗലം ചെറിയ നീലകണ്ഠന്‍ നമ്പൂതിരി മേല്‍ശാന്തി, ഇടമന ഇല്ലം രാജേഷ് വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 





8 മുതല്‍ സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ വിശേഷാല്‍ നവഗ്രഹപൂജ, 8.30 ന് കലവറ നിറയ്ക്കല്‍, 9.30 ന് സൂര്യകാലടി മന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കുട്ടികള്‍ക്കായി വിദ്യാ ഗോപാല മന്ത്രാര്‍ച്ചന. 10.30 ന് ക്വിസ് മത്സരം. 5-ാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാം. 

11.30 ന് ആദര്‍ശ് സി. വിനോദ് അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍. കഥ - കിരാതം, 12.30 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് തിരുവാതിരകളി വഴിപാടും മത്സരവും ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരിയും, ഭാര്യ ഡോ. മഞ്ജരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 6-ന് കുട്ടികളുടെ തിരുവാതിര, 6.30 ന് വിശേഷാല്‍ ദീപാരാധന, 7 ന് മെഗാ തിരുവാതിര അരങ്ങേറും.

28 ന് രാവിലെ 6.30 ന് മഹാഗണപതി ഹോമം തുടര്‍ന്ന് ഉദയാസ്തമന പൂജ ആരംഭം, പുരാണ പാരായണം, നിറമാല, 11 മുതല്‍ ഏഴാച്ചേരി പാര്‍വ്വതീ വിലാസം നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ നാരായണീയ സദസ്സ് നടക്കും. 12.30 ന് മഹാപ്രസാദമൂട്ട് ഉണ്ട്.

വൈകിട്ട് 7 ന് പ്രസിദ്ധമായ കാവിന്‍പുറം താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. ഏഴാച്ചേരി തെക്ക് പാറപ്പറമ്പില്‍ നിന്നും വടക്ക് കൊടുംകയത്തില്‍ നിന്നുമാണ് ഘോഷയാത്രകള്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം മുതല്‍ താലമെടുക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി താലപ്രസാദ പുണ്യമായി ഉണ്ണിയപ്പം വിതരണം ചെയ്യുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

താലപ്പൊലി ഘോഷയാത്രകള്‍ കാവിന്‍പുറം കാണിക്ക മണ്ഡപം ജംഗ്ഷനില്‍ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ക്ഷേത്രസന്നിധിയിലേക്ക് നീങ്ങും. താലപ്പൊലി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന ശേഷം വിശേഷാല്‍ ദീപാരാധന, വലിയ കാണിക്ക, വെടിക്കെട്ട്, താലസദ്യ എന്നിവ നടത്തും. 9.30 മുതല്‍ മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയിസിന്റെ ഗാനമേളയുമുണ്ടെന്ന് ഉത്സവക്കമ്മിറ്റി ഭാരവാഹികളായ റ്റി.എന്‍. സുകുമാരന്‍ നായര്‍, ചന്ദ്രശേഖരൻ നായർ പുളിക്കൽ, പി.എസ്. ശശിധരന്‍, ആര്‍. സുനില്‍ കുമാര്‍, എന്നിവര്‍ അറിയിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments