Latest News
Loading...

കാനത്തിന് വിടചൊല്ലി കേരളം



അരനൂറ്റാണ്ടിലധികം കൈകളിലേറ്റിയ ചെങ്കൊടി പുതച്ച്  കാനം രാജേന്ദ്രന്‍ ഓര്‍മകളിലേയ്ക്ക് മടങ്ങി.  പൂര്‍ണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പില്‍ കാനം രാജേന്ദ്രന്റെ സംസ്‌കാരം പൂര്‍ത്തിയായി. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ, സിപിഎം പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അര്‍പ്പിച്ചു. ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്. 





വിലാപയാത്ര ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടില്‍ എത്തിയത്. രാത്രി വൈകിയും എംസി റോഡില്‍ പ്രധാന ജംഗ്ഷനുകളില്‍ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരുമെത്തി.  ഹൃദയസംബന്ധമായ അസുഖങ്ങളും പ്രമേഹം മൂലമുള്ള വൃക്കരോഗവും അലട്ടിയ അദ്ദേഹത്തിന്റെ വിടവാങ്ങല്‍ അപ്രതീക്ഷിതമായിരുന്നു. 



രാഷ്ട്രീയ രംഗത്തേക്ക് തീരെ ചെറുപ്രായത്തില്‍ തന്നെയെത്തിയ വ്യക്തിയായിരുന്നു കാനം. എഐവൈഎഫിലൂടെയായിരുന്നു രാഷ്ട്രീയത്തിലിറങ്ങിയത്.  21ാം വയസില്‍ സംസ്ഥാന കൗണ്‍സിലിലേക്ക് എത്തി. വെറും 23 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് കാനം രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടത്.  28ാം വയസില്‍ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. എഐടിയുസിയുടെ നേതാവായി നില്‍ക്കെയാണ് 2015-ല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.  2018ലും 2022ലും സിപിഐ സംസ്ഥാന സെക്രട്ടറിയായി. 


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments