Latest News
Loading...

ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്.



പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ ബൈക്കില്‍ ഗ്യാസ് ലോറിയിടിച്ച് അച്ഛനും മകനും ഗുരുതര പരിക്ക്. പൂഞ്ഞാര്‍ പെരുനിലം സ്വദേശികളായ പറപ്പള്ളില്‍ ബെന്നിയ്ക്കും മകനുമാണ് പരിക്കേറ്റത്. 



പാലാ പന്ത്രണ്ടാം മൈലില്‍ നിന്നും കടപ്പാട്ടൂരിലേയ്ക്ക് വരികയായിരുന്നു ലോറി. രാവിലെ എട്ടരയോടെയായിരുന്നു അപകടം. ബൈക്ക് ശ്രദ്ധിക്കാതെ ബൈപ്പാസിലേയ്ക്ക് കയറിയതാണ് അപകടകാരണമെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.



മുരിക്കുംപുഴ കത്തീഡ്രല്‍ പള്ളി റോഡ് വഴിയെത്തി ബൈപ്പാസ് റോഡ് കുറുകെ കടന്ന് മുത്തോലിയിലേയ്ക്ക് പോകാന്‍ ശ്രമിക്കവെയാണ് ബൈക്കില്‍ ലോറി ഇടിച്ചത്. ഇരുവര്‍ക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments