Latest News
Loading...

ജെറിക്കോ പ്രാർത്ഥന ആരംഭിച്ചു.




പാലാ രൂപത 41-ാമത് ബൈബിള്‍
കണ്‍വെന്‍ഷന്റെ വിജയത്തിനായുള്ള ജെറിക്കോ പ്രാർത്ഥന
ഇന്നലെ വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. അരുവിത്തുറ സബ് സോൺ ഇന്നലെ പ്രാർഥനകൾക്ക് നേതൃത്വം വഹിച്ചു. 

ഡിസംബർ 01 മുതൽ 18 വരെ നടക്കുന്ന പ്രാർഥനകൾക്ക് രൂപതയിലെ വിവിധ സബ്സോണുകൾ നേതൃത്വം വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 5 മണിക്ക് ജപമാല ആരംഭിക്കും. കൺവൻഷൻ നടക്കുന്ന സെൻ്റ്.തോമസ് കോളജ് ഗ്രൗണ്ടിന് ചുറ്റുമായി ജപമാല ചൊല്ലി കൺവൻഷൻ സംബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളെയും പരിശുദ്ധ അമ്മ വഴി ദൈവത്തിനു സമർപ്പിക്കുന്ന മനോഹരമായ ഒരു ആത്മീയ വിരുന്നാണ് ജറിക്കോ പ്രാർത്ഥന. ഒക്ടോബർ 01 മുതൽ നടക്കുന്ന മധ്യസ്ഥപ്രാർഥന ഇപ്പോഴും തുടരുന്നു. 





മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്,   
ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, രൂപതയിലെ കരിസ്മാറ്റിക് ശുശ്രൂഷകർ, വിവിധ സന്യാസസഭകളിലെ സിസ്റ്റർസ്, അല്മായ സഹോദരങ്ങൾ, കുട്ടികൾ, എന്നിവർ ഇന്നലെ നടന്ന പ്രാർത്ഥനയിൽ പങ്കെടുത്തു. ഓരോ ദിവസത്തെയും പ്രാർത്ഥനകളുടെ ക്രമം.

Dec 1:അരുവിത്തുറ
Dec 2:പാലാ A
Dec 3:ചേർപ്പുങ്കൽ
Dec 4:കടനാട്
Dec 5:കടുത്തുരുത്തി
Dec 6:കൂട്ടിക്കൽ
Dec 7:കോതനെല്ലൂർ
Dec 8:കുറവിലങ്ങാട്
Dec 9:മൂലമറ്റം
Dec 10:മുട്ടുചിറ
Dec 11:പൂഞ്ഞാർ
Dec 12:പ്രവിത്താനം
Dec 13:രാമപുരം
Dec 14:തീക്കോയ്
Dec 15:തുടങ്ങനാട്
Dec 16:ഇലഞ്ഞി
Dec 17:ഭരണങ്ങാനം 
Dec 18:പാലാ B.



 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments