പാലാ ഗാഡലൂപ്പെ മാതാ ദൈവാലയത്തില്‍ പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ മദ്ധ്യസ്ഥ തിരുനാള്‍ ഡിസംബര്‍ 03 മുതല്‍ 12 വരെ നടക്കും. പരിശുദ്ധ ഗാഡലൂപ്പെ മാതാവിന്റെ നാമധേയത്തില്‍ ഏഷ്യയിലാദ്യമായി സ്ഥാപിതമായതും പരിശുദ്ധ മാതാവ് പ്രത്യക്ഷ ദര്‍ശനമരുളിയ മെക്‌സിക്കോയില്‍നിന്നുള്ള തിരുസ്വരൂപം പ്രതിഷ്ഠിക്കപ്പെട്ടതുമായ പാലായിലെ പരിശുദ്ധ ഗാഡലുപ്പെ മാതാ ഇടവകദൈവാലയത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെയാണ് തിരുനാളാഘോഷം നടക്കുന്നത്.
ഞായറാഴ്ച വൈകീട്ട 6.15 ന് തിരുനാള്‍ കൊടിയേറ്റ് നടക്കും. ഫാദര്‍ ഇമ്മാനുവല്‍ ചെമ്പാറ ദിവ്യബലി അര്‍പ്പിക്കും. ഡിസംബര്‍ 10 ന് പന്തലില്‍ തിരുസ്വരൂപ പ്രതിഷ്ഠ നടക്കും. ഡിസംബര്‍ 11 ന് വൈകീട്ട് ദിവ്യബലിക്ക് ശേഷം തിരുനാള്‍ പ്രദക്ഷിണം നടക്കും. പ്രധാന തിരുനാള്‍ ദിനമായ ഡിസംബര്‍ 12 ന് തിരുനാള്‍ ദിവ്യബലി, പ്രസംഗം, കൊടിയിറക്ക്, സ്‌നേഹവിരുന്ന് എന്നിവ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഇടവകവികാരി ഫാ. ജോഷി പുതുപ്പറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷിബു വില്‍ഫ്രഡ് ബഥേല്‍, ഇടവക സെക്രട്ടറി ജോര്‍ജ് പള്ളിപ്പറമ്പില്‍, ട്രസ്റ്റി എം.പി മണിലാല്‍, പബ്ലിസിറ്റി കണ്‍വീനര്‍ മാമന്‍ പള്ളിപ്പറമ്പില്‍ തുടങ്ങിയവര്‍പങ്കെടുത്തു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments