Latest News
Loading...

ദൈവവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വരുത്തരുത്-ഫാ.ഡൊമനിക് വാളമ്മനാൽ




ദൈവിക ജീവന്‍ നഷ്ടപ്പെടുത്തുന്ന ജഡിക പാപങ്ങള്‍ ഒരാളുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളെ അക്കമിട്ട് നിരത്തി എങ്ങനെയാണ് ഒരു വ്യക്തിയെ ദൈവത്തിന്റെ സ്‌നേഹത്തില്‍ നിന്നും അകറ്റുന്നത് എന്ന് ഫാ. ഡൊമിനിക് വാളമ്മനാല്‍ ദൈവജനത്തെ വചനങ്ങളുടെ പിന്‍ബലത്തോടെ ഉദ്‌ബോധിപ്പിച്ചു. ധനമോഹവും വിശുദ്ധിക്ക് എതിരെയുള്ള പാപങ്ങളും ദൈവവുമായ ബന്ധത്തില്‍ വിള്ളല്‍ വരുത്തുമെന്നും അതേ പാപത്തില്‍ തുടര്‍ന്നാല്‍ വരാനിരിക്കുന്നത് ഭയാനകമായ ജീവിതാവസ്ഥ ആയിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ദൈവത്തിന്റെ മുന്നില്‍ എളിമപ്പെട്ടു പ്രാര്‍ത്ഥിക്കണം. 



 വിശുദ്ധകുർബ്ബാന വേണ്ട ഒരുക്കത്തോടെ അർപ്പിക്കണമെന്ന് ദൈവജനത്തോടും വൈദികരോടും ഫാ. ഡൊമനിക് വാളമ്മനാൽ ആഹ്വാനം ചെയ്തു. പരിശുദ്ധ കുർബാനക്കെതിരെ രഹസ്യവും പരസ്യവുമായി എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നാം മാപ്പ് പറയണം. വിശുദ്ധ കുർബ്ബാനയില് ത്രിയേക ദൈവത്തെ കണ്ടെത്താൻ കഴിയും. അവനെ തകർക്കാൻ ഒരു ക്ഷുദ്ര ശക്തിക്കും കഴിയില്ല. ഇടവക പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കേണ്ടതിന്റെ ആവശ്യകതയും ഫാ. ഡൊമിനിക്ക് വാളമ്മനാൽ ഓർമ്മിപ്പിച്ചു.

കണ്‍വന്‍ഷന്‍ നാളെ സമാപിക്കും

19 മുതല്‍ തുടങ്ങിയ 41-ാ മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും. വൈകുന്നേരം നാലിന് ഫാ. ഡൊമിനിക് വാളമ്മനാല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കും. ദിവ്യകാരുണ്യ വര്‍ഷ സമാപന ആഘോഷത്തിന്റെ ഭാഗമായി ദിവ്യകാരുണ്യ പ്രദിക്ഷിണവും ഉണ്ടായിരിക്കും.

കേരളസഭാനവീകരണത്തിന്റെ ഈ നാളുകളില്‍ ദിവ്യകാരുണ്യ വര്‍ഷത്തിലൂടെ കടന്നുപോകുമ്പോള്‍ പരിശുദ്ധ കുര്‍ബാനയുടെ ആഴങ്ങളിലേക്ക് വ്യക്തികളെയും കുടുംബങ്ങളെയും നയിക്കാന്‍ സഹായകരമാകുന്ന വിധത്തിലാണ് ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്തിരിക്കുന്നത്. ദിവ്യകാരുണ്യവര്‍ഷത്തിന്റെ സമാപന ആഘോഷവും യുവജനവര്‍ഷ പ്രഖ്യാപനവും തദവസരത്തില്‍ നടത്തപ്പെടും.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments