ഈരാറ്റുപേട്ട നഗരസഭ 11-ാം വാർഡ് കുറ്റിമരംപറമ്പ് ഡിവിഷ നിലെ ഉപതിരഞ്ഞെടുപ്പ് ഡിസം ബർ 12നു ചൊവ്വാഴ്ച നടക്കും. കാരയ്ക്കാട് യു.പി.സ്കൂളിലാണ് പോളിംഗ് ബൂത്ത് .പരസ്യ പ്രചരണം ഇന്ന് സമാധാനപരമായി സമാപിച്ചു . കൊട്ടി കലാശം നടന്നത് കാരയ്ക്കാട് ജംഗ്ഷനിലാണ്.
13നു ബുധനാഴ്ച വോട്ടെണ്ണും. എസ്ഡിപിഐ അംഗമായിരുന്ന അൻസാരി ഇലക്കയത്തിനെ അയോഗ്യനാക്കിയതിനെ തുടർ ന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ സിയാദ് കൂവപ്പള്ളിയും എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.എം ലെ കെ.എൻ ഹുസൈനും എസ് ഡി.പി.ഐ സ്ഥാനാർത്ഥി കാരയ്ക്കാട് അബ്ദുൽ ലത്തീഫുമാണ് മൽസര രംഗത്തുള്ളത്.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments