Latest News
Loading...

എലിക്കുളത്ത് ഇനി ഫ്രണ്ട് ഓഫീസ് സേവനം റോബോട്ട് നൽകും





.എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഫ്രണ്ട് ഓഫീസിലേക്കെത്തുന്നവരെ സ്വീകരിക്കാൻ റോബോർട്ട് തയ്യാർ. വേറിട്ട ആശയങ്ങളെന്നും നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന എലിക്കുളം ഗ്രാമപഞ്ചായത്ത് പാത്താമുട്ടം സെന്റ് ഗിറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളുടെ സഹായത്തോടെയാണ് റോബോർട്ട് നിർമിച്ചത്. പനമറ്റം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും നിർമാണത്തിൽ സഹായികളായി. മലയാളി വനിതയുടെ രൂപത്തിലാണ് റോബോട്ട് നിർമ്മിച്ചിരിക്കുന്നത്. 




റോബോട്ടിനായുള്ള പേര് നിർദ്ദേശിക്കാനുള്ള അവസരവും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കുമായി പഞ്ചായത്ത് നൽകുന്നുണ്ട്. വിജയിക്കുന്നവർക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരവും ലഭിക്കും. താത്പര്യമുള്ളവർ ഡിസംബർ 28 നകം 9446204953, 9497702262 എന്നീ നമ്പറുകളിൽ പേരുകൾ വാട്ട്സ് ആപ്പ് ചെയ്യണം.

ഡിസംബർ 30 നാണ് റോബോട്ടിന്റെ പ്രവർത്തനം ആരംഭിക്കുക. പ്ലാൻ ഫണ്ടിൽ നിന്നുള്ള മൂന്നര ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമാണം. വിദ്യാർത്ഥികൾ സൗജന്യമായാണ് റോബോട്ട് നിർമിച്ച് നൽകിയത്. വിപണിയിൽ ഇത്തരം റോബോട്ടുകൾക്ക് 18 ലക്ഷം രൂപയോളമാണ് വില. വിപണിയിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സാധനങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികളുടെ സഹകരണത്തോടെ എങ്ങനെ പുതിയ പരീക്ഷണങ്ങൾ നടത്തി വിജയിക്കാം എന്നതിന് ഉദാഹരണമാണ് പുതിയ റോബോട്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments