Latest News
Loading...

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ.




തോമസ് ചാഴികാടൻ എംപിക്കെതിരായ പരാമർശത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ദീപിക ദിനപത്രത്തിന്റെ എഡിറ്റോറിയൽ.  ‘കൊ​ടു​ത്ത​ത് എം​പി​ക്ക്, കൊ​ണ്ടത് ജ​ന​ങ്ങ​ൾ​ക്ക്’ എന്ന തലക്കെട്ടിൽ ഇന്നത്തെ എഡിറ്റോറിയലിലാണ് വിമര്‍ശനം.

പാലായിലെ നവകേരള സദസില്‍ റബര്‍ വില വിഷയം ഉയർത്തിയ  തോമസ്‌ ചാഴിക്കാടന്‍ എംപിയെ മുഖ്യമന്ത്രി പരിഹസിക്കുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇതാണ് ദീപിക എഡിറ്റോറിയൽ ആക്കിയത്. തോമസ് ചാഴികാടനെതിനെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിൽ കത്തോലിക്കാ സഭയ്ക്കും കടുത്ത അതൃപ്തിയുണ്ടെന്ന് തെളിയിക്കുകയാണ് എഡിറ്റോറിയൽ.









ന​​വ​​കേ​​ര​​ള​​ത്തോ​​ട​​ല്ല ​​കാല​​ഹ​​ര​​ണ​​പ്പെ​​ട്ട നാ​​ടു​​വാ​​ഴി സം​​സ്കാ​​ര​​ത്തോ​​ടാ​​ണ് മുഖ്യമന്ത്രി ചേ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന​​തെന്നാണ് ദീപിക ആരോപിക്കുന്നത്. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി​യെ, അ​തൊ​ന്നും പ​റ​യേ​ണ്ട​ത് ഈ ​വേ​ദി​യി​ല​ല്ല എ​ന്നു പ​റ​ഞ്ഞ്, മു​ഖ്യ​മ​ന്ത്രി വേ​ദി​യി​ൽ​വ​ച്ചു​ത​ന്നെ പ​ര​സ്യ​മാ​യി അ​വ​ഹേ​ളി​ച്ച​തു ശ​രി​യാ​യി​ല്ല.

 ജനങ്ങളുടെ നീ​റു​ന്ന പ്ര​ശ്ന​ങ്ങ​ളോ​ടു മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​തി​ക​ര​ണം ജ​ന​ങ്ങ​ളു​ടെ ആ​ത്മാ​ഭി​മാ​ന​ത്തി​നേ​റ്റ മു​റി​വു​ത​ന്നെ​യാ​ണെന്നും എഡിറ്റോറിയലില്‍ ദീപിക ചൂണ്ടിക്കാണിക്കുന്നു.

സ​ദ​സി​ന്‍റെ ഉ​ദ്ദേ​ശ്യം ചാ​ഴി​കാ​ട​നു മ​ന​സി​ലാ​യി​ല്ലെ​ന്നും ഇ​ത് പ​രാ​തി​പ​റ​യ​ൽ ച​ട​ങ്ങ​ല്ലെ​ന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടാ​ലു​ട​നെ, പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന റ​ബ​ർ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ക്കു​മെ​ന്ന അ​മി​ത​പ്ര​തീ​ക്ഷ‍​യൊ​ന്നും എം​പി​ക്കോ നാ​ട്ടു​കാ​ർ​ക്കോ കാ​ണി​ല്ല. പ​ക്ഷേ, അ​ത്ത​ര​മൊ​രു ആ​വ​ശ്യം ഓ​ർ​മി​പ്പി​ക്കാ​ൻ പോ​ലും സ്ഥ​ല​വും സാ​ഹ​ച​ര്യ​വും നോ​ക്കേ​ണ്ടി​വ​രു​ന്ന​ത് ഗ​തി​കേ​ടാ​ണ്.

 എ​ന്തു പ​റ​യു​ന്ന​തി​നു മുന്‍പും അ​ധി​കാ​രി​ക്ക് ഇ​ഷ്ട​മാ​കു​മോ​യെ​ന്ന് നൂ​റു​വ​ട്ടം ചി​ന്തി​ക്കേ​ണ്ടി​വ​രു​ന്ന ഗ​തി​കേ​ട് ഏ​കാ​ധി​പ​ത്യ​വും, അ​തു സൃ​ഷ്ടി​ക്കു​ന്ന വി​ധേ​യ​ത്വ​വു​മ​ല്ലാ​തെ മ​റ്റെ​ന്താ​ണ്?

പാ​ലാ​യി​ലേ​തു​പോ​ലെ രൂ​ക്ഷ​മ​ല്ലെ​ങ്കി​ലും ക​ണ്ണൂ​ർ മ​ട്ട​ന്നൂ​രി​ൽ ഇ​ത്ത​ര​മൊ​രു വി​മ​ർ​ശ​നം മു​ൻ മ​ന്ത്രി​യും സി​പി​എം നേ​താ​വു​മാ​യ കെ.​കെ. ശൈ​ല​ജ​യ്ക്കും നേ​രി​ടേ​ണ്ടി​വ​ന്നതും എഡിറ്റോറിയൽ പറയുന്നുണ്ട്.

അ​ധ്യ​ക്ഷ​പ്ര​സം​ഗ​ക​യാ​യ ശൈ​ല​ജ കൂ​ടു​ത​ൽ സം​സാ​രി​ച്ച​തി​നാ​ൽ പ​രി​പാ​ടി​യു​ടെ ക്ര​മീ​ക​ര​ണ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യെ​ന്നും മ​റ്റു​ള്ള​വ​ർ​ക്കു സം​സാ​രി​ക്കാ​ൻ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​വി​ടെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ര​സ്യ​പ്ര​തി​ക​ര​ണം പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ന്‍റെ ലം​ഘ​ന​മാ​യി പ​ല​ർ​ക്കും തോ​ന്നി.

പ​റ​യു​ന്ന​തു കേ​ട്ടാ​ൽ മ​തി, ഇ​ങ്ങോ​ട്ടൊ​ന്നും പ​റ​യേ​ണ്ടെ​ന്ന നി​ല​പാ​ടു​കൊ​ണ്ട് കേ​ഡ​ർ പാ​ർ​ട്ടി​ക്ക​ല്ലാ​തെ ജ​നാ​ധി​പ​ത്യ​ത്തി​നെ​ന്തു ഗു​ണം? ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ജ​ന​ങ്ങ​ളു​ടെ ഭ​ര​ണ​മാ​ണ് ജ​നാ​ധി​പ​ത്യം എ​ന്ന​ത്, നൂ​റു​വ​ട്ടം എ​ഴു​തി​പ്പ​ഠി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​ധി​കാ​രി​ക​ളി​ൽ പ​ല​രും.

അ​ക​മ്പടി ​വാ​ഹ​ന​ങ്ങ​ളും പ​രി​വാ​ര​ങ്ങ​ളും അ​ധി​കാ​ര​പ്ര​മ​ത്ത​രെ വ​ഴി​തെ​റ്റി​ക്കു​ന്നു​മു​ണ്ടാ​കുമെന്നും എഡിറ്റോറിയൽ പറയുന്നുണ്ട്.

നേരത്തെ തോമസ് ചാഴികാടനെതിരെ മുഖ്യമന്ത്രി വിമർശനമുന്നയിച്ചതിൽ കടുത്ത പ്രതിഷേധം ചില കത്തോലിക്കാ വൈദീകരും പ്രകടിപ്പിച്ചിരുന്നു. സഭയുടെ കർഷക സംഘടനയുടെ ചുമതലയുള്ള വൈദീകനടക്കം മുഖ്യമന്ത്രിയുടെ പ്രഭാത വിരുന്നിൽ നിന്ന് വിട്ടു നിന്നിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments