Latest News
Loading...

ഡെക്കാത്തലൺ മാരത്തണ് മത്സരം സംഘടിപ്പിച്ചു



ഫ്രഞ്ച് സ്പോർട്സ് കമ്പനിയായ ഡെക്കാത്തലൺ കേരളത്തിലെ പത്താം വാർഷികത്തിനോട് അനുബന്ധിച്ചു മാരത്തണ് മത്സരം സംഘടിപ്പിച്ചു . വിവിധ പ്രായ പരിധിയിൽ ഉള്ള 300 ഓളം പേർ മത്സരത്തിൽ പങ്കെടുത്തു. 



മത്സരം കൈ കരുത്തിലൂടെ ഗിന്നസ് റെക്കോർഡ് നേടിയ ശ്രീ അബീഷ് പി ഡോമിനിക് ഫ്ലാഗ് ഓഫ്‌ ചെയ്തു. വിവിധ ഇനങ്ങളിൽ പതിനഞ്ചോളം റെക്കോർഡുകൾ സ്വന്ധമാക്കിയ അബീഷ് ആരോഗ്യ പരിപാലനത്തെ പറ്റിയുള്ള സന്ദേശവും നൽകി. നിലവിൽ അദ്ദേഹം കോട്ടയം അമൽ ജ്യോതി കോളേജിൽ ഫിറ്റ്നസ് ട്രൈനെർ ആയി ജോലി ചെയുന്നു. 

5km, 10km എന്നീ വിഭാഗങ്ങളിൽ ആണ് മാരത്തണ് നടത്തപെട്ടത്. മത്സരം രാവിലെ 5:30 ന് ആരംഭിക്കുകയും 8 മണിക്ക് സമാപിക്കുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ്, മെഡൽ ഉൾപ്പെടെ വിവിധ സമ്മാനങ്ങളാണ് നൽകിയത്. ഹീലിംഗ് ഹാൻഡ്‌സ്, കാരിതാസ് ഹോസ്പിറ്റലിൽ, സർഗ്ഗ ക്ഷേത്ര റണ്ണിംഗ് ക്ലബ്, മെഡിക്കൽ കോളേജ്, സിഎംസ് മെഡിക്കൽ കോളേജ് എന്നിവയുടെ സഹകരണത്തോടെ ആണ് നടത്തപെടുന്നത്.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments