Latest News
Loading...

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നവകേരള സദസിന് സമർപ്പിക്കാനായി. സി.പി.ഐയുടെ ഒപ്പുശേഖരണം


ഈരാറ്റുപേട്ട വടക്കേക്കരയിലെ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ പുറമ്പോക്ക് ഭൂമിയിൽ മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് മുണ്ടക്കയത്ത് നടക്കുന്ന നവകേരള സദസിന് സമർപ്പിക്കാനായി ഈരാറ്റുപേട്ടയിലെ വിവിധ പ്രദേശങ്ങളിൽ കൗണ്ടർ സ്ഥാപിച് 
സി.പി.ഐ ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വെള്ളിയാഴ്ച ഒപ്പുശേഖരണം നടത്തി. 100 ക്കണക്കിന് പേരാണ് നിവേദനത്തിൽ ഒപ്പിട്ടത്.




ഈരാറ്റുപേട്ടയിലും പരിസരപ്രദേശങ്ങളിലും ആയി നിരവധി സർക്കാർ ഓഫീസു കൾ ഭീമമായ വാടക തുകയ്ക്ക് സ്വകാര്യ കെട്ടിടങ്ങളിൽ ആണ് പ്രവർത്തിച്ചു വരുന്നത്. സബ്ബ് ട്രഷററി, സബ് രജിസ്ട്രാർ ഓഫീസ്, എ.ഇ.ഒ. ഓഫീസ്, ഫുഡ് & സേഫ്റ്റി ഓഫീസ്, PWD ബിൽഡിംഗ് വിഭാഗം ഓഫീസ്, എക്സൈസ് ഓഫീസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്വകാര്യ കെട്ടിടങ്ങളിൽ ആണുള്ളത്. 2021, 2022 ബഡ്‌ജറ്റിൽ 10 കോടി രൂപ  എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുൻകൈയെടുത്ത് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് ഉള്ള സ്ഥലത്ത് മിനിസിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിന് നീക്കി വച്ചതും സർക്കാർ പ്രഖ്യാപിച്ചതും ആയിരുന്നു. തികച്ചും സാധാരണ കർഷകരും, തൊഴിലാളികളും കൊച്ചുകച്ചവടക്കാരും ബഹു ഭൂരിപക്ഷമായ ജനങ്ങൾക്ക് വലിയ പ്രതീ ക്ഷയും സ്വ‌പ്നവും ആയിരുന്നു മിനിസിവിൽ സ്റ്റേഷൻ പ്രഖ്യാപനം.

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിസരത്ത് 2.79 ഏക്കർ റവന്യൂ ഭൂമിയുണ്ട് പോലീസ് ഡിപ്പാർട്ട്മെൻ്റിന് ഉപയോഗിക്കാൻ 50 സെൻ്റ് മിനിസിവിൽ സ്റ്റേഷന് നൽകു മ്പോഴും 2.29 ഏക്കർ സ്ഥലം നിലവിൽ ഉണ്ട്. ഒരു ഭാഗം തിരിച്ച് സ്വതന്ത്രമായ വഴിയും ക്രമീകരിക്കാവുന്നതാണ്. മിനിസിവിൽ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചാൽ ഈ നാടിനും ജനങ്ങൾക്കും വലിയ നേട്ടം ഉണ്ടാവുന്നതാണ്. നാടിൻ്റെ വികസനത്തിനും മുന്നേറ്റത്തിനും ഇടയാ വുന്ന മിനിസിവിൽ സ്റ്റേഷനുള്ള സ്ഥലം പോലീസ് സ്റ്റേഷൻ പരിസരത്ത് റവന്യൂ ഭൂമിയിൽ നിന്നും വിട്ടുനൽകി നിർമ്മാണം അടിയന്തിരമായി ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് സി.പി.ഐ ആവശ്യപ്പെടുന്നത് . 
ഒപ്പുശേഖരണത്തിന് സി.പി.ഐ നേതാക്കളായ എം.ജി ശേഖരൻ, മുജീബ് ഇ .കെ .,കെ.ഐ. നൗഷാദ് ,മുഹമ്മദ് ഹാഷിം, എന്നിവർ നേതൃത്വം നൽകി.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments