വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരി പെണ്‍കുട്ടിയെ മൃഗീയമായി പീഢിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് രക്ഷപ്പെടാന്‍ സാഹചര്യം ഒരുക്കിയ പോലീസിന്റെയും പ്രോസിക്യൂഷന്റെയും സര്‍ക്കാരിന്റെയും അനാസ്ഥക്കെതിരെയും, പോക്‌സോ കേസ് പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് പാലാ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുരിശുപള്ളിക്കവലയില്‍ പ്രതിഷേധ ജ്വാല തെളിച്ച് ധര്‍ണ നടത്തി.
.മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ് അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി ധര്‍ണ ഉദ്ഘാടനം ചെയ്തു. പ്രതിക്ക് ഡി.വൈ.എഫ്.ഐ ബന്ധമുള്ളതിനാല്‍ സര്‍ക്കാരിന്റെ സര്‍വ്വ സംവിധാനങ്ങളും ദുരുപയോഗം ചെയ്ത് തെളിവ് നശിപ്പിച്ചാണ് പോക്‌സോ കേസ് പ്രതിയെ രക്ഷപെടുത്തിയതെന്ന് പ്രൊഫ. സതീശ് ചൊള്ളാനി ആരോപിച്ചു.
ബിജോയി എബ്രഹാം, ടോണി ചക്കാല, കിരണ്‍ അരീക്കല്‍, ലീലാമ്മ ഇലവുംകുന്നേല്‍, ബാബു കുഴിവേലി, ജോയി മഠം, ജോയി വട്ടക്കുന്നേല്‍, ബേബി കീപ്പുറം, ജോയി വടക്കേചാരംതൊട്ടിയില്‍ തോമസ് പുളിക്കല്‍, അപ്പച്ചന്‍ പാതിപ്പുരയിടം. കുഞ്ഞുമോന്‍ ടോമി നെല്ലിക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments