Latest News
Loading...

ചേര്‍പ്പുങ്കല്‍ പാലം പൂര്‍ത്തീകരണത്തിലേയ്ക്ക്



ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിൽ ചേർപ്പുങ്കൽ പാലം നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലെത്തിയിരിക്കുകയാണ് . പാലം കോൺ ക്രീറ്റിംഗ് പൂർത്തിയായതോടെ അപ്രോച്ച് റോഡുകളുടെ നിർമ്മാണമാണ് നടന്നുവരുന്നത്. വശങ്ങൾ ഗാബിയോൺ രീതിയിൽ ബലപ്പെടുത്തി മണ്ണിട്ടുയർത്തയശേഷം  മെറ്റലിട്ടുറപ്പിച്ച് ടാറിംഗ് നടത്തണം. മണ്ണുറച്ച ശേഷം ടാറിംഗ് നടത്തേണ്ടതുണ്ട്. 

അപ്രോച്ച് സ്ലാബുകൾ കോൺക്രീറ്റ ചെയ്ത് ഉറയ്കനുള്ള സമയപരിധിയും പൂർത്തിയാകേണ്ടതുണ്ട്.എത്രയും വേഗത്തിൽ അപ്രോച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മോൻസ് ജോസ് ഫ് MLAയും മാണി c കാപ്പൻ MLA യും പറഞ്ഞു. പുതുവത്സരത്തിൽ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കണ മെന്ന ലക്ഷ്യത്തോടെ യാണ് നിർമാണം പുരോഗമിക്കുന്നത് ഇതിനിടയിൽ കനത്ത മഴ പെയ്യുന്ന ത് നിർമാണത്തിന് തടസ്സമാവുന്നുമുണ്ട്.




 മന്ത്രിയും  PWD ഉദ്യേഗസ്ഥർ എന്നിവരുമായി ചർച്ച ചെയ്ത് എത്രയും വേഗം റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് ശ്രമിക്കുന്നതന്ന് MLA മാർ പറഞ്ഞു. ചേർപ്പുങ്കൽ പള്ളിയി ലേക്കും കോളജ് ഹയർസെക്കന്ററി സ്കൂൾ എന്നിവിടങ്ങളിലേക്കും മാർസ്ലീവാ മെഡിസിറ്റി യിലേക്കുമെല്ലാം പോകേണ്ട നൂറുകണക്കിനു വാഹനങ്ങൾ പഴയ പാലത്തിൽ ഗതാഗതക്കുരുക്കിൽ പെടുമ്പോൾ അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്ന മുറയ്ക് ചെറുവാഹനങ്ങളെങ്കിലും കടത്തിവിടാൻ കഴിയുമോയെന്നു  അധികൃതർ ആലോചിക്കുന്നുണ്ട്. 



സ്ഥലമേറ്റെടുപ്പുമായി ബന്ധ പ്പെട്ട പ്രശ്നങ്ങളും സാങ്കേതിക പ്രശ്നങ്ങളുമെല്ലാം നിർമ്മാണമാരംഭിക്കാൻ വൈകിയെങ്കിലും കഴിയുന്ന വേഗത്തിൽ അവശേഷിക്കുന്ന നിർമ്മാണപ്രവർത്തന ങ്ങൾ പൂർത്തിയാക്കി ചേർപ്പുങ്കലിലെ യാത്രാ ക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാവാൻ ഇനിയധികം കാത്തിരിക്കെണ്ടി വരില്ലെന്ന ആശ്വാസവുമാണ്പ്രതീക്ഷയുമാണ് ഇപ്പോഴുള്ളത്. 


നിർമ്മാണ പുരോഗതി വിലയിരുത്തിനെത്തിയ മോൻസ് ജോസഫ് MLA യ്ക്കും മാണി കാപ്പൻ MLA യ്കുമൊപ്പം ബ്ലോക് പഞ്ചായത്തംഗം ഡോ മേഴ്സി ജോൺ PWD ബ്രിഡ്ജസ് വിഭാഗം  എക്സിക്യൂട്ടീവ് എൻജിനീയർ MT ഷാബു. A EX E Ak സന്തോഷ് കുമാർ AE കിരൺലാൽ എന്നിവരും സന്നിഹിതരായിരുന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments