Latest News
Loading...

നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ച് തകർത്തു




പാലാ വലവൂർ റോഡിൽ മുണ്ടുപാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു തകർന്നു. മുണ്ടുപാലം ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറി ആമസോൺ ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു.



ഇടിയേറ്റ് പോസ്റ്റ് തകർന്നു കാറിനു മുകളിലേക്ക് പതിച്ചു. വൈദ്യുതി കേബിളുകളും എബിസി കേബിളും കേബിൾ ടിവി ലൈനുകളും തകർന്നു . 



വൈദ്യുതി പോസ്റ്റിൽ ഇടിച്ചില്ലായിരുന്നെങ്കിൽ കാർ പാടത്തേക്ക് മറിയുമായിരുന്നു. കാർ ഓടിച്ചിരുന്ന യുവതിക്ക് പരിക്കുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു . 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments