Latest News
Loading...

പാലായില്‍ അപകടത്തില്‍ 2 പേര്‍ക്ക് പരിക്ക്



ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ടാറ്റ എയ്‌സ് ഓട്ടോയിലിടിച്ച് അപകടമുണ്ടായി. ഓട്ടോയിൽ യാത്ര ചെയ്തിരുന്ന മണിമല സ്വദേശികളായ ഡാർവിൻ, സന്തോഷ്, ഗോപിനാഥ് പിള്ള ,രാമകൃഷ്ണപിള്ള എന്നിവർക്കും തീർത്ഥാടകരായ 12 വയസ് കാരൻ കാർത്തിക് , സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ശബരിമല ദര്‍ശനത്തിന് ശേഷം മടങ്ങിവന്നവരുടെ വാഹനമാണ് ഒട്ടോറിക്ഷയിലിടിച്ചത്.കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് സൂചന.




ഓട്ടോറിക്ഷയിലുണ്ടായിരുന്ന വർ പെരുമ്പാവൂരിൽ നിന്നും സ്വദേശമായ മണിമലയിലേക്ക് പോവുകയായിരുന്നു. മുൻ സീറ്റിൽ ഇരുന്ന സന്തോഷിനെ വാഹനത്തിൽ കുടുങ്ങിയതിനെത്തുടർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പാലാ ഈരാറ്റുപേട്ട എന്നിവിടങ്ങളിൻ നിന്നുള്ള ഫയര്‍ഫോഴ്‌സ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.



ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം ഉണ്ടായിരുന്നയാള്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. പരിക്കേറ്റവരുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു.


 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments