Latest News
Loading...

പ്രഭാതഭക്ഷണം പദ്ധതി പുനരാരംഭിച്ചു




ഉഴവൂർ പഞ്ചായത്തിലെ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ തങ്കച്ചൻ കെ എം നിർവഹിച്ചു. പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 3 ലക്ഷം രൂപയാണ് ടി പദ്ധതിക്കു അനുവദിച്ചിരിക്കുന്നത്. കുട്ടികൾക്ക് സ്കൂളിൽ വരുന്നതിനു പ്രോത്സാഹനം നൽകുക, അവരുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ അറിയിച്ചു. 



പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോണിസ് പി സ്റ്റീഫൻ, മെമ്പര്മാരായ എലിയമ്മ കുരുവിള, സിറിയക് കല്ലടയിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽ‌സൺ സ്കൂൾ പ്രധാനധ്യാപകരായ സൂസി വര്ഗീസ് ടീച്ചർ, ഫേബ എം ജോസ് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments