Latest News
Loading...

41 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ - ഇന്ന് ആരംഭിക്കും.




41 മത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് പരിശുദ്ധ ജപമാലയോടെ ആരംഭിക്കും. തുടർന്ന് 3.55 ന് ബൈബിള്‍ പ്രതിഷ്ഠ പാലാ കത്തീഡ്രല്‍ വികാരി വെരി. റവ. ഫാ. ജോസ് കാക്കല്ലിൻ്റെ മുഖ്യകാർമ്മിക്വത്തിൽ നടക്കും. വൈകിട്ട് 4 മണിക്കുള്ള വിശുദ്ധ കുര്‍ബാനക്ക് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. പാലാ രൂപതാ വികാരി ജനറാൾ മോൺ. ജോസഫ് മലെപ്പറമ്പിൽ, കത്തീഡ്രൽ പള്ളി വികാരി ഫാ. ജോസ് കാക്കല്ലിൽ, ഭരണങ്ങാനം അൽഫോൻസ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മംഗലത്ത്, അൽഫോൻസ കോളേജ് പ്രിൻസിപ്പൽ ഫാ. മാത്യു പുന്നത്താനത്ത്കുന്നേൽ, അഭിവന്ദ്യ കല്ലറങ്ങാട്ട് പിതാവിൻ്റെ സെക്രട്ടറി ഫാ. ജോൺ പാക്കരമ്പേൽ തുടങ്ങിയവർ സഹകാർമ്മികരാകും.




.
ഉത്ഘാടന പരിപാടികൾ

വൈകിട്ട് 5.30 ന് : സ്വാഗതം. മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് (ബൈബിള്‍ കണ്‍വെന്‍ഷന്‍ പ്രത്യേക ചുമതല)

5.45 :  കണ്‍വന്‍ഷന്‍ ഉദ്ഘാടനം
മാര്‍ ജോസഫ് കല്ലറങ്ങാട്ട്
    (പാലാ രൂപതാധ്യക്ഷന്‍)

6.15 :  വചനപ്രഘോഷണം
 റവ. ഫാ. ഡൊമിനിക് വാളമ്മനാല്‍
 (ഡയറക്ടര്‍, മരിയന്‍ ധ്യാനകേന്ദ്രം, അണക്കര)

8.30 :  ദിവ്യകാരുണ്യആരാധന

9.00 :   ദിവ്യകാരുണ്യ ആശീര്‍വാദം

.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments