Latest News
Loading...

വിളംബര ജാഥ സംഘടിപ്പിച്ചു



പൊതു വിദ്യാഭ്യാസ വകുപ്പിന്റേയും സമഗ്ര ശിക്ഷാ കേരളയുടേയും  ബി.ആര്‍.സി. പാലായുടെയും ആഭിമുഖ്യത്തില്‍  ലോകഭിന്നശേഷി മാസാചരണത്തോടനുബന്ധിച്ച്  വിളംബര ജാഥ സംഘടിപ്പിച്ചു.  പാലാ മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍  ജോസിന്‍ ബിനോ ഫ്‌ലാഗ് ഓഫ് കര്‍മം നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍  സിജി പ്രസാദ് , കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, ആര്‍.സന്ധ്യ , സതി ശശികുമാര്‍, DEO സുനിജ പി. ബി , പി.സി.ജോളിമോള്‍ ഐസക് എന്നിവര്‍ പങ്കെടുത്തു. 




മുനിസിപ്പാലിറ്റി യില്‍ നിന്നും ആരംഭിച്ച് BRC യില്‍ സമാപിച്ച റാലിയില്‍ പാലാ സെന്റ് മേരീസ്, സെന്റ് തോമസ്, ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള NCC , റെഡ്‌ക്രോസ്, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, ലിറ്റില്‍ കൈറ്റ് കുട്ടികള്‍ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments