Latest News
Loading...

സെന്റ്.തോമസ് ഹയർസെക്കൻഡറി സ്കൂളിന് പുരസ്കാരം



പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയും PSWS പാലായും ചേർന്ന് സ്കൂളുകളിൽ രൂപീകരിച്ച കാർഷിക ക്ലബുകളിൽ മികച്ച കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹയർസെക്കൻഡറി വിഭാഗം അവാർഡ് പാലാ സെന്റ്.തോമസ് ഹയർസെക്കൻഡറി സ്കൂൾ കരസ്ഥമാക്കി. 


ഈ സ്കൂളിലെ ഹയർ സെക്കൻഡറി അദ്ധ്യാപകൻ നോബി ഡൊമിനിക് മികച്ച അദ്ധ്യാപക കർഷകനുള്ള അവാർഡും പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി ദീപക് തോമസ് മികച്ച വിദ്യാർത്ഥി കർഷകനുള്ള അവാർഡും നേടി. അവാർഡ് ജേതാക്കൾ പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ടിൽ നിന്നും പുരസ്കാരങ്ങൾ സ്വീകരിച്ചു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments