Latest News
Loading...

രാഹുൽ ഗാന്ധി കോൺഗ്രസ്‌ കുടുംബത്തിന്റെ അപശകുനം - എ പി അബ്ദുള്ള കുട്ടി.



 നരേന്ദ്രമോദിയെ അപശകുനം എന്ന് വിളിച്ച എട്ടും പൊട്ടും തിരിയാത്ത രാഹുൽ ആണ് കോൺഗ്രസ്‌ കുടുംബത്തിലെ ദുശകുനം എന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. ഈരാറ്റുപേട്ട യിൽ നടത്തിയ നടത്തിയ എൻ ഡി എ ജന പഞ്ചായത്ത്‌ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 



രാജ്യത്ത് കോൺഗ്രസ്‌ നടത്തിയ അഴിമതി ഭരണം മൂലം വികസനം എന്തെന്നറിയാത്ത ഭാരതത്തിൽ വികസനവും സൽഭരണവും എന്തെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത് നരേന്ദ്രമോദി പ്രധാന മന്ത്രി ആയതിനു ശേഷം ആണ്. കോൺഗ്രസ്സും, ഇടതു പക്ഷവും മുസ്ലിം ജനതയെ വോട്ടു ബാങ്ക് ആക്കി മാറ്റുകയാണ്. മുസ്ലിം സമൂഹം ഇവരെ തിരിച്ചറിയുകയും ഇവരുടെ കുപ്രചാരണങ്ങൾ മനസ്സിലാക്കി ബി ജെ പി യെ അനുകൂലിക്കുന്ന കാലം വിദൂരമല്ല അദ്ദേഹം കൂട്ടി ചേർത്തു. 

കേരളം ഭരിക്കുന്ന കൊള്ളക്കാരനായ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന യാത്രയെ അദ്ദേഹം പരിഹസിച്ചു. കേരളം കത്തി എരിയുമ്പോൾ വീണയുടെ വാപ്പ വീണ വായിക്കുകയാണ്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ്‌ സോയി ജേക്കബ് അധ്യക്ഷത വഹിച്ചു. കർഷകമോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ. എസ് ജയസൂര്യൻ കേന്ദ്ര ജന ക്ഷേമ പദ്ധതികൾ വിശദീകരിച്ചു. 

ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻലാൽ, ബി ഡി ജെ എസ് സംസ്ഥാന കമ്മിറ്റിയംഗം എം ആർ ഉല്ലാസ്, മിനർവ്വ മോഹൻ, അഡ്വ പി രാജേഷ് കുമാർ, എസ് സോമശേഖരൻ, ആർ സുനിൽകുമാർ, ബി പ്രമോദ്, ബിൻസ് മാളിയേക്കൽ, സാജു വി കെ, മാനി അടിവാരം, എം വി പ്രദീപ് കുമാർ, സാബുജി മറ്റത്തിൽ, മഞ്ജു സജീവ്, തുടങ്ങിയവർ സംസാരിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments