Latest News
Loading...

കേരളീയ നവോത്ഥാന ചരിത്രകാരന്മാർ ചാവറയച്ചനെ തമസ്കരിച്ചു:ഡോക്ടർ. ജോസ് കെ. മാനുവൽ



പാലാ അൽഫോൻസാ കോളേജിലെ മലയാള വിഭാഗം കേന്ദ്ര സാഹിത്യ അക്കാദമിയുമായി സഹകരിച്ച് സാമ്പ്രദായിക വായനയിൽ നിന്നും  ഡിജിറ്റൽ വായനയിലേക്ക് പരിണമിച്ച സാഹചര്യത്തെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. അതിനോടനുബന്ധിച്ച്ലിറ്ററി ഫോറത്തിന്റെ  ഉദ്ഘാടനം ഡോ. ജോസ് കെ.മാനുവൽ   നിർവഹിച്ചു. രോഗത്തിന്റെ അസ്വസ്ഥതകളെപ്പോലും ഇല്ലാതാക്കുന്നത് വായനയാണ്. കൊച്ചുത്രേസ്യായുടെ നവമാലിക വായിച്ചാണ് ഞാൻ വൈദികവൃത്തിയിലേക്കു കടന്നതെന്നും അധ്യക്ഷ പ്രസംഗത്തിൽ അൽഫോൻസാ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ഷാജി ജോൺ പുന്നത്താനത്തു കുന്നേൽ അഭിപ്രായപ്പെട്ടു. 




സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.ജോസ് കെ.മാനുവൽ ഉദ്ഘാടനം നിർവ്വഹിച്ചു. ബഹുജനമാധ്യമങ്ങൾ ജനജീവിതം അനായാസമാക്കുന്നു. അച്ചടി നവോത്ഥാനത്തിന്റെ ഫലമായിരുന്നുവെങ്കിൽ ബഹുജന നവമാധ്യമങ്ങൾ അങ്ങനെയായിരുന്നില്ല എന്ന് അദ്ദേഹം വിലയിരുത്തി. ചാവറപ്പിതാവ് വിദ്യാഭ്യാസരംഗത്തും വൈജ്ഞാനിക രംഗത്തും നടത്തിയ മുന്നേറ്റങ്ങൾ നവോത്ഥാന ചരിത്രകാരന്മാർ വേണ്ടവിധം പരിഗണിച്ചില്ല. നവോത്ഥാനത്തെ കേരളത്തിന്റെ ചരിത്രം വളച്ചൊടിച്ചെന്നും ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ ചരിത്രകാരന്മാർ തമസ്കരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ചങ്ങനാശ്ശേരി എസ്. ബി. കോളേജ് മലയാള വിഭാഗം അസിസ്റ്റന്റ്  പ്രൊഫസർ ഡോ. ബിൻസ് എം മാത്യു മുഖ്യപ്രഭാഷണം നടത്തി.  ലഫ്. അനു ജോസ് . വിഷയാവതരണം നടത്തി. ഡോ. സി. മിനിമോൾ മാത്യു സ്വാഗതവും ഡോ. അനില തോമസ് നന്ദിയും പറഞ്ഞു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments