പാലാ: കണ്ണൂർ വിമാന താവളത്തിന്റെ ഓഹരി നൽകാമെന്ന വാഗ്ദാനം നൽകി കോടികൾ തട്ടിച്ച കേസ്സിൽ സുപ്രീകോടതി മാണി സി കാപ്പന്റെ വിടുതൽ ഹർജി തള്ളിയ സാഹചര്യത്തിൽ മാണി സി കാപ്പൻ രാജി വയ്ക്കണമെന്ന് കേരളാ കോൺഗ്രസ്സ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ. അലക്സ്സ് അവിശ്യപ്പെട്ടു.
സമാനതകളില്ലാത്ത തട്ടിപ്പാണ് മാണി സി കാപ്പൻ നടത്തിയത്. വാക്കിന് വിലകൽപിക്കുന്നവരുടെ നാടായ പാലായിക്ക് ഇങ്ങനെ ഒരു എം എൽ എ അപമാനമാണ്. എം എൽ എയായി തിരഞ്ഞെടുക്കപ്പെട്ട് രണ്ടു ടേം പിന്നിടു മ്പോഴും സ്വന്തമായി ഒരു പദ്ധതി പോലും അവിഷ്കരിച്ച് നടപ്പിലാക്കാൻ എം എൽ എ യ്ക്ക് കഴിഞ്ഞിട്ടില്ല .
കെ എം മാണി സാർ നടപ്പിലാക്കിയ പദ്ധതികൾ സ്വന്തം പേരിലാക്കാനുള്ള പ്രയ്തനം മാത്രമാണ് എം എൽ എ നടത്തുന്നത്. എല്ലാവരേയും എല്ലാകാലവും പറ്റിക്കാമെന്ന് ധരിക്കരുത്. നിരവധി തട്ടിപ്പു കേസ്സുകൾ ഇനിയും നേരിടാനുള്ളതിനാൽ എം എൽ എ സ്ഥാനം രാജി വച്ച് കോടതി വ്യവഹാരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും ടോബിൻ കെ അലക്സ്സ് പറഞ്ഞു.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments