Latest News
Loading...

ഹരിത വിദ്യാലയ പുരസ്കാരം



ഹരിതകേരളം മിഷൻ ഏർപ്പെടുത്തിയ ഹരിത വിദ്യാലയ പുരസ്കാരം മലയിഞ്ചിപ്പാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശ്രീകല ആർ കൈമാറി. ഹെഡ്മിസ്ട്രസ് സിസ്റ്റർ. ലിൻസ് മേരിയും വിദ്യാർത്ഥി പ്രതിനിധികളും ചേർന്ന് ഏറ്റുവാങ്ങി. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. ജോർജ് മാത്യു അത്യാലിൽ ഉപജില്ലാ മത്സരങ്ങളിലെ പ്രതിഭകളെ ആദരിച്ചു. 



വിദ്യാർത്ഥികളുടെ വ്യക്തിഗത കൈയെഴുത്ത് മാസികകളുടെ പ്രകാശനം ഈരാറ്റുപേട്ട ബി.പി.സി. ശ്രീ. ബിൻസ് ജോസഫ് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീമതി റെജി ഷാജി, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൽ ശ്രീ. വിഷ്ണു പ്രസാദ്, പി.റ്റി.എ. പ്രസിഡന്റ് ശ്രീ ജോർജുകുട്ടി കുഴിവേലിപ്പറമ്പിൽ, ശ്രീ. പി.റ്റി. ജെയിംസ് പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments