Latest News
Loading...

പ്രിയപ്പെട്ടവരാല്‍ തിരസ്‌കരിക്കപ്പെടുന്നത് വേദനാജനകം. മോണ്‍.ജോസഫ് തടത്തില്‍




പാലാ : പ്രിയപ്പെട്ടവരാല്‍ തിരസ്‌കരിക്കപ്പെടുന്നത് വേദനാജനകമാണെന്ന് . മോണ്‍.ജോസഫ് തടത്തില്‍ ഉദ്‌ബോധിപ്പിച്ചു.പാലാ രൂപത
ബൈബിള്‍ കണ്‍വന്‍ഷന്റെ രണ്ടാം ദിനത്തില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് വചന സന്ദേശം നല്‍കുകയായിരുന്നു അദ്ധേഹം. തിരസ്‌കരണത്തെ ജീവിതത്തില്‍ നിന്ന് അകറ്റുവാന്‍ ദൈവത്തിലും ദൈവവചനത്തിലും ആശ്രയിക്കണം. വചനം ഹൃദയത്തില്‍് സ്വീകരിച്ചാല്‍ നാം മാറ്റം ഉള്ളവരായി മാറും. കേവലം വചനം കേള്‍ക്കുന്നവരാ കാതെ അത് ശ്രവിക്കുന്നവരാകണം. ദൈവത്തിന്റെ വാക്കാണ് വചനം. ദൈവവചനത്തെ കുറിച്ച് നമുക്കുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാനുള്ളതാണ്. കാരണം ദൈവത്തിന്റെ വചനം ഈശോമിശിഹാ തന്നെയാണ്.
യഥാര്‍ഥ വചനത്തിന് മനസിനെയും ഹൃദയത്തെയും പരസ്പരം യോജിപ്പിക്കാന്‍ പറ്റും. ദൈവത്തിന്റെ വചനവുമായി നമ്മുടെ ഹൃദയങ്ങളെ ചേര്‍ക്കുമ്പോള്‍ നാം ദൈവവുമായി യോജിക്കുന്നു. വചനത്തിന്റെ മേശയില്‍ നിന്ന് ഭക്ഷിക്കാന്‍ നാം ദൈവാലയത്തിലും കുടുംബകൂട്ടായ്മയിലും പങ്കുചേരാന്‍ പരിശ്രമിക്കണം. വചനത്തിന്റെയും അപ്പത്തിന്റെയും മേശയില്‍ നിന്നും ഭക്ഷിച്ചാല്‍ മാത്രമേ വിശുദ്ധ കുര്‍ബാന പൂര്‍ണ്ണമാകുകയുള്ളു. വചനത്തെ പങ്കുവെക്കാനുള്ള അവസരമായി ഇത് കാണണം. സഭയോടും രൂപതയോടും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന നല്ലൊരു സമൂഹമായി പ്രവര്‍ത്തിക്കാന്‍ നാം ഈശോയുടെ പ്രിയപ്പെട്ടവരായി വചനം സ്വീകരിച്ചു ഹൃദയപരിവര്‍ത്തനം വരുത്തുന്നവരാകണം എന്ന് തടത്തില്‍ ആശംസിച്ചു.



 വിശുദ്ധ കുര്‍ബാനയില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍ പരിശുദ്ധ കുര്‍ബാനക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ.ജോസഫ് മുത്തനാട്ട്, ഫാ.കുര്യന്‍ തടത്തില്‍, ഫാ.മാണി കൊഴുപ്പന്‍കുറ്റി, ഫാ. ജോര്‍ജ് നെല്ലിക്കുന്നുചെരിവുപുരയിടം എന്നിവര്‍ സഹകാര്‍മ്മികരായി.
 
അണക്കര ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡൊമിനിക്ക് വാളമ്മനാല്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു.
ഫാ. റോബിന്‍സ് മറ്റത്തില്‍, ബ്ര. ജെയ്‌സണ്‍ തയ്യില്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

ഫാ ജോസഫ് മുകളേപറമ്പില്‍,ഫാ മാത്യു ആലപ്പാട്ടുമേടയില്‍,ഫാ കുര്യാക്കോസ് കാപ്പിലിപറമ്പില്‍,ഫാ ജോസഫ് പള്ളക്കല്‍,ഫാ ജോണറ്റ് പുറക്കാട്ട് പുത്തന്‍പുര,
മാത്തുകുട്ടി താന്നിക്കല്‍, ജോണ്‍സണ്‍ തടത്തില്‍, ബാബു തൊമ്മനാമറ്റം, സണ്ണി വാഴയില്‍, തോമാച്ചന്‍ പാറയില്‍,ജോര്‍ജുകുട്ടി പാലക്കാടുകുന്നേല്‍,രാജേഷ് ഇലഞ്ഞിമറ്റം, റോയ് പൂക്കുന്നേല്‍,ലാലു പാലമറ്റം, സോഫി വൈപ്പന, സിസ്റ്റര്‍ ജൈസി, സുനില്‍ മാക്കല്‍, മിഥുന്‍ വയലില്‍ എന്നിവര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കി.

കണ്‍വന്‍ഷനില്‍ നാളെ

ബൈബിള്‍ കണ്‍വെന്‍ഷന്‍ മൂന്നാം ദിനമായ ഇന്ന് വൈകുന്നേരം 3.30ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാന- മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഫാ.ജോസ് വടക്കേകുറ്റ്, ഫാ. തോമസ് കിഴക്കേല്‍, ഫാ.തോമസ് വാലുമ്മേല്‍, ഫാ.ജോയി വള്ളിയാംതടത്തില്‍, ഫാ. തോമസ് ഒലായത്തില്‍, ഫാ. ജോണ്‍ പുറക്കാട്ടുപുത്തന്‍പുര എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെ അരുണാപുരം പള്ളി പാരീഷ്ഹാളില്‍ കുമ്പസാരിക്കുവാന്‍ സൗകര്യം ഉണ്ടായിരിക്കും

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments