Latest News
Loading...

ചികിത്സയിലായിരുന്ന അയ്യപ്പഭക്തൻ മരിച്ചു



ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തൻ മരിച്ചു. പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്. മേലുകാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞാണ് ഇന്നലെ രാത്രി അപകടമുണ്ടായത്.



മേലുകാവ് ചാലമറ്റത്ത് ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം നടന്നത്. പോലീസ് സ്റ്റേഷന് സമീപത്തെ റോഡിലൂടെ ഇറക്കം ഇറങ്ങിവന്ന വാഹനം നേരെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. രണ്ടു കുട്ടികൾ അടക്കം 29 പേരാണ് മിനി ബസ്സിൽ ഉണ്ടായിരുന്നത്. 




കൈത്തോട്ടിലേക്ക് വാഹനം വീണെങ്കിലും മറിയാതിരുന്നതിനാൽ വാഹനത്തിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. എന്നാൽ 10 പേർക്ക് സാരമായ പരിക്കേറ്റിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന എല്ലാവരെയും ഇന്നലെ തന്നെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ





   




Post a Comment

0 Comments