Latest News
Loading...

ഒരു നാടിൻ്റെ ഉത്സവമായി വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം



ഈരാറ്റുപേട്ട ഉപജില്ലയിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നായ പൂഞ്ഞാർ കുന്നോന്നി ഗവ.എച്ച്. ഡബ്ളിയു.എൽ .പി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗത്തിൽ കുരുന്നു ബാല്യങ്ങൾക്ക് നിറപ്പകിട്ടുകളുടെ വിസ്മയമൊരുക്കി കൊണ്ട് വർണ്ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്കൂളിന്റെ ഉദ്ഘാടനം ഒരു നാടിൻ്റെ ഉത്സവമാക്കി. പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തികരിച്ചിരിക്കുന്നത്. 

അന്താരാഷ്ട്ര നിലാവാരത്തിൽ നിർമ്മിച്ച വർണ്ണക്കൂടാരം ജില്ലാ പഞ്ചായത്ത് മെമ്പർ പി.ആർ അനുപമ ഉദ്ഘാടനം നിർവഹിച്ചു.     പ്രീ പ്രൈമറി സ്കൂൾ കളിത്തട്ട് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീകല ആർ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.



 പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് മാത്യു അത്യാലിൻ്റെ അധ്യക്ഷതയിൽ  കൂടിയ സമ്മേളനത്തിൽ  കെ.ജെ പ്രസാദ് (ഡിപിസി എസ്എസ്കെ കോട്ടയം), അഡ്വ അക്ഷയ് ഹരി (ബ്ലോക്ക് പഞ്ചായത്ത് അംഗം), റെജി ഷാജി (വൈസ് പ്രസിഡന്റ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത്),  ബീന മധുമോൻ (സ്കൂൾ വാർഡ് മെമ്പർ),  സെൽമത്ത് എൻ.എം. (ഹെഡ്മിസ്ട്രസ്),  ഷംല ബീവി സി.എം. (എഇഒ ഈരാറ്റുപേട്ട) ബിൻസ് ജോസഫ് (ബിപിസി, ബിആർസി ഈരാറ്റുപേട്ട), ഗ്രാമ പഞ്ചായത്ത് മുൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ജി ജനാർദ്ദനൻ, വാർഡ് മെമ്പർ നിഷ സാനു, പി.റ്റി.എ പ്രസിഡന്റ് അശ്വതി ബിജോ എന്നിവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രപ്രവൃത്തി പരിചയമേളയിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനദാനവും, കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments