Latest News
Loading...

വലവൂർ ബാങ്കിനെ തകർത്തവർ കള്ളവോട്ടിലൂടെ ഭരണം നിലനിർത്താൻ ശ്രമിക്കുന്നു: യുഡിഎഫ്




 വലവൂർ സർവ്വിസ് സഹകര ബാങ്ക് സംസ്ഥാന ഭരണത്തിന്റെ പിൻബലത്തിൽ  ഭരണം നിലനിർത്തി അഴിമതി മൂടി വയ്ക്കാൻ നിലവിലത്തെ ഭരണ സമിതി ശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ബോദ്ധ്യമുള്ള ബാങ്ക് ജീവനക്കാരും, ബന്ധുക്കളും, അടുപ്പക്കാരും, ഡിപ്പോസിറ്റ് ഉണ്ടായിരുന്ന ബോർഡ് മെമ്പർമാരും കൂട്ടത്തോടെ നിക്ഷേപം പിൻവലിക്കുകയും, നിലവിൽ ഹെഡ് ഓഫീസ് കെട്ടിടം പണിയാൻ സ്ഥലം ഉണ്ടായിരിക്കെ അത് മറച്ചുവച്ച് കോടികൾ മുടക്കി സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചും നിലവിലത്തെ ഭരണ സമിതി അഴിമതി നടത്തിയതുമൂലവുമാണ് ബാങ്കിന്റെ സാമ്പത്തികസ്ഥിതി താറുമാറാകൻ കാരണമെന്നും യുഡിഎഫ് ആരോപിച്ചു.
ഈ സഹചര്യത്തിൽ യുഡിഎഫ് നേതാക്കാൾ വലവൂർ ബാങ്കിന്റെ അവസ്ഥയെക്കുറിച്ച് പ്രസംഗിച്ചതു മൂലമാണ് ബാങ്കിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരിക്കുന്നത് എന്ന് എൽഡിഎഫ് തിരഞ്ഞെടുപ്പ് ആഭ്യർത്ഥനയിൽ രേഖപ്പെടുത്തി വ്യാജപ്രചരണം നടത്തി തടിതപ്പാൻ ശ്രമം നടത്തുകയാണെന്നും യു ഡി എഫ് കുറ്റപ്പെടുത്തി.





അഴിമതി നടത്താനായി  ഹെഡ് ഓഫീസ് പണിതിട്ടും ഇപ്പോഴും പഴ കെട്ടിടത്തിൽ തന്നെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് ഭരണസമിതി വ്യക്തമാക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

നബാർഡിൽ നിന്നും സ്ഥലം വാങ്ങാനും, കെട്ടിടം പണിയാനും എടുത്ത പണം തിരിച്ചടക്കാൻ നിക്ഷേപകരുടെ പണം ഉപയോഗിച്ചതും ബാങ്കിന്റെ സാമ്പത്തികസ്ഥിതി തകരാറിലാക്കാൻ കാരണമായെന്നും നേതാക്കൾ പറഞ്ഞു.

കരൂർ പഞ്ചായത്തിന് വെളിയിൽ നിന്നും അനധികൃതമായി വോട്ടർമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തി ആളുകളെ കൊണ്ട് കള്ള വോട്ട് രേഖപ്പെടുത്തി വിജയം ഉറപ്പാക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ കുറ്റപ്പെടുത്തി.

റിട്ടേണിങ്ങ് ഓഫീസറുടെയും, ബാങ്ക് സെക്രട്ടറിയുടെയും അറിവോടെ എൽഡിഎഫ് സ്ഥാനാർത്ഥികൾ വീടുകയറി കള്ള വോട്ടിനുള്ള ഐഡി കാർ വിതരണം നടത്തിവരികയാണെന്നും ,
ഈ സാഹചര്യത്തിൽ വലവൂർ സർവ്വീസ് സഹകരണ ബാങ്കിനെ തകർത്തവർ വീണ്ടും അധികാരത്തിൽ വരാതിരിക്കാൻ കരൂർ പഞ്ചായത്ത് പരിധിയിൽപ്പെട്ട മുഴുവൻസഹകാരികളും കരുതലോടെ ഇരിക്കണമെന്നും വോട്ടുകൾ യുഡിഎഫിന് രേഖപ്പെടുത്തി നമ്മുടെ പൂർവികർ സ്ഥാപിച്ച വലവൂർ സർവീസ് സഹകരണ ബാങ്കിനെ പുതുജീവൻ നൽകി നിലനിർത്തുവാൻ ജാഗ്രത കാണിക്കണമെന്നും യുഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

കള്ളവോട്ടും ഗുണ്ടായിസവും നടത്തി അധികാരം പിടിക്കാൻ യുഡിഎഫ്  ആഗ്രഹിക്കുന്നില്ലെന്നും ബാങ്ക് നിലനിർത്തണമെന്ന് ആഗ്രഹിക്കുന്ന സഹകാരികളുടെ  സഹകരണം ഉണ്ടായാൽ ബാങ്കിനെ നിലനിർത്താൻ യുഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും നേതാക്കൾ പറഞ്ഞു.

കള്ളവോട്ടും, ആക്രമവും തടയുവാൻ ഹൈക്കോടതിയിൽ നിന്നും ക്യാമറ നിരീക്ഷണവും പോലീസ് സംരക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കള്ളവോട്ട് രേഖപ്പെടുത്തുവാനുള്ള നിക്കത്തെ ചെറുക്കാൻ വലവൂർ ബാങ്കിലെ സഹകാരികൾ രംഗത്തിറങ്ങണമെന്നും യുഡിഎഫ് നേതാക്കൾ പാലായിൽ നടന്ന പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.


യുഡിഎഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരളാ കോൺഗ്രസ് പാലാ നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്, കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡണ്ട് പയസ് മാണി മഞ്ഞക്കുന്നേൽ, കേരളാ കോൺഗ്രസ് കരൂർ മണ്ഡലം പ്രസിഡൻറ് ജോസ് കുഴികുളം, സ്ഥാനാത്ഥികളായ ജോസ് മാത്യു തേക്കിലക്കാട്ടിൽ, സുരേഷ് കൃഷ്ണൻ നായർ ഞവരക്കാട്ട് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments