വാകക്കാട് : മൂന്നിലവ് ആയുർവേദ ഡിസ്പെൻസറിയിൽ വച്ച് വാകക്കാട് സെന്റ്. അൽഫോൻസാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സിൻ്റെയും ടീൻസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യകരമായ ശീലങ്ങൾ പരിശീലിപ്പിക്കുന്നതിനുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ. കാശ്മീര എ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. ജീവിതശൈലി രോഗങ്ങൾ ആരോഗ്യകരമായ നല്ല ശീലങ്ങളിലൂടെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഡോ. കാശ്മീര അഭിപ്രായപ്പെട്ടു.
മൂന്നിലവ് ഗ്രാമപഞ്ചായത്ത് മെമ്പർ ഇത്തമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പ്രഭാതഭക്ഷണത്തിൻ്റെ പ്രാധാന്യം, വെള്ളം കുടിക്കേണ്ടതിന്റെയും സമ്മർദ്ദം ഒഴിവാക്കേണ്ടതിന്റെയും ശുചിത്വം പാലിക്കേണ്ടതിന്റെയും ആവശ്യകത, പുകവലി, മദ്യപാനം എന്നിവ വരുത്തുന്ന വിനകൾ തുടങ്ങിയവയെക്കുറിച്ച് അസിൻ നാർസിസാ ബേബി ക്ലാസ് എടുത്തു.
ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയറാക്കിയ മൾട്ടീമീഡിയ പ്രസൻ്റേഷൻ ഉപയോഗിച്ചായിരുന്നു ക്ലാസ്സ്. പിടിഎ പ്രസിഡൻ്റ് റോബിൻ എപ്രേം, ടീൻസ് ക്ലബ് നോഡൽ ഓഫീസർ സോയാ തോമസ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ മനു കെ ജോസ്, രാജേഷ് മാത്യു, ജോസഫ് കെ വി, മനു ജെയിംസ്, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ജൂലിയ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാമിന് ആരണ്യ, എൽസ, ഡെൽന, അഭിജയ്, എമീമ, അഫ്സൽ, അൽഫോസാ എന്നിവർ നേതൃത്വം നൽകി.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ
0 Comments