Latest News
Loading...

കളി കാര്യമായി, കാര്യം ആശയമായി, ആശയം ബോധ്യമായി ... പഠനോപകരണ നിർമ്മാണ ശില്പശാല കൗതുകമായി



 മാന്നാനം സെൻറ് ജോസഫ്സ് ട്രെയിനിങ് കോളേജിൽ ഇൻറ്റേണൽ ക്യാളിറ്റി അഷ്യുറൻസ് സെല്ലിന്റെ സഹകരണത്തോടുകൂടി വാകക്കാട് സെന്റ് അൽഫോസാ ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ പഠനോപകരണ നിർമ്മാണ ശില്പശാല ശ്രദ്ധേയമായി. ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്സ് ഉപയോഗിച്ചുള്ള കളികളിലൂടെ കുട്ടികളെ പഠനത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള വിവിധ മാർഗങ്ങൾ പരിപാടിയിൽ അവതരിപ്പിച്ചു.  കളി കാര്യമായും കാര്യം അറിവായും അറിവ് ആശയമായും ആശയം ബോധ്യമായും കുട്ടികൾക്ക് ലഭ്യമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ ശില്പശാലയിൽ പങ്കുവെച്ചു. 




കോളേജ് പ്രിൻസിപ്പൽ ഡോ. ബെന്നി കെ എം ശില്പശാല ഉദ്ഘാടനം ചെയ്തു. കോഡിനേറ്റർ ഡോ. രോണു തോമസ്, ഡോ. പ്രവീണ ഗോപിനാഥ്, ഡോ. ഷൈജു ഫ്രാൻസീസ് എന്നിവർ പ്രസംഗിച്ചു.  ലേണിംങ് എയ്ഡ്സ് നിർമ്മാണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്ന വിഷയത്തിൽ അലൻ മാനുവൽ അലോഷ്യസും ഇമ്പ്രൂവൈസ്ഡ് ലേണിങ് എയ്ഡ്സിന്റെ ഉപയോഗം കുട്ടികളെ എങ്ങനെ സ്വാധീനിക്കുന്നു വിഷയത്തിൽ ജോസഫ് കെ വിയും സോഷ്യൽ മീഡിയകളിൽ എന്തും ലഭ്യമായ ഇന്നത്തെ കാലഘട്ടത്തിലും ലേണിങ് എയ്ഡ്സുകൾക്കുള്ള പ്രാധാന്യം എന്ന വിഷയത്തിൽ മനു കെ ജോസും ക്ലാസ്സുകൾ എടുത്തു. കുട്ടികൾക്ക് ആവശ്യമായി വേണ്ട വിവിധ ലേണിങ് മെറ്റീരിയലുകളെ കുറിച്ച് ചർച്ച ചെയ്യുകയും അവ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് വിലയിരുത്തുകയും ചെയ്തു.



 ലളിതവും ആകർഷകവും പഠനത്തിൽ താല്പര്യം ജനിപ്പിക്കുന്നതുമായ രീതിയിലുള്ള വിവിധ പഠനോപകരണങ്ങൾ അധ്യാപകവിദ്യാർത്ഥികൾ  നിർമ്മിച്ചു. ഇതോടൊപ്പം ലേണിങ് എയ്ഡ്സുകളുടെ എക്സിബിഷനും നടത്തി. വിവിധ വിഷയങ്ങളിലെ പഠനോപകരണ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വാകക്കാട് സെന്റ് അൽഫോൻസാ ഹൈസ്കൂളിലെ അധ്യാപകരായ മനു കെ ജോസ്, അലൻ മാനുവൽ അലോഷ്യസ്, ജോസഫ് കെ വി, മനു ജെയിംസ്, അനു അലക്സ്, ഷിനു തോമസ്, ജീനാ ജോസ്, ബൈബി തോമസ് എന്നിവർ നേതൃത്വം നൽകി. 

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments