Latest News
Loading...

ഉഴവൂരിൽ സ്ഥാപനതല കൃഷി സംരംഭം



ഉഴവൂർ ഗ്രാമപഞ്ചായത്തിൽ മാലിന്യ മുക്തം നവകേരളം പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് നടപ്പിലാക്കുന്ന സ്ഥാപനതല കൃഷി സംരംഭത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ.എം. നിർവ്വഹിച്ചു. പഞ്ചായത്തോഫീസിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ കമ്പോസ്റ്റാക്കി മാറ്റി ഉപയോഗിക്കുന്നതിനും അതുവഴി  ഒഴിവു സമയങ്ങൾ ഉപയോഗപ്പെടുത്തി കൃഷിസംരംഭം വിജയകരമായി നടപ്പാക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 



.ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിനു ജോസ്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ന്യൂജന്റ് ജോസഫ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  ജോണിസ് പി. സ്റ്റീഫൻ. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജു പി. ബെന്നി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജസീന്ത പൈലി, സുരേഷ് വി.ടി. , സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, മേരി സജി , ബിൻസി അനിൽ,  ശ്രീനി തങ്കപ്പൻ, റിനി വിൽസൺ  സെക്രട്ടറി സുനിൽ എസ്. ,അസി. സെക്രട്ടറി സുരേഷ് കെ ആർ., ഗ്രാമ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

 വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




   




Post a Comment

0 Comments